പി​താ​വും മ​ക​ളും വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Sunday, August 1, 2021 11:09 PM IST
രാ​മ​നാ​ട്ടു​ക​ര: പി​താ​വി​നേ​യും മ​ക​ളേ​യും സ്വ​വ​സ​തി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​മ​നാ​ട്ടു​ക​ര വൈ​ദ്യ​ര​ങ്ങാ​ടി പു​ല്ലും​കു​ന്ന് റോ​ഡി​ൽ ഓ​യാ​സി​സി​ൽ കാ​ലി​ക്ക​ട്ട് എ​യ​ർ പോ​ർ​ട്ട് റി​ട്ട. ടെ​ക്ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ആ​വേ​ത്താ​ൻ വീ​ട്ടി​ൽ പീ​താം​ബ​ര​ൻ(61), ശാ​രി​ക(31) എ​ന്നി​വ​രെ​യാ​ണ്‌ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ ര​ണ്ടു കി​ട​പ്പു​മു​റി​ക​ളി​ലാ​യി ഫാ​നി​ൽ കെ​ട്ടി​തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും ഒ​രേ സാ​രി മു​റി​ച്ചാ​ണ് ഫാ​നു​ക​ളി​ൽ കെ​ട്ടി​യ​ത്. ആ​ത്‍​മ​ഹ​ത്യാ കു​റി​പ്പ് പോ​ലീ​സി​ന് ല​ഭി​ച്ചെ​ന്നാ​ണ് സൂ​ച​ന. പീ​താം​ബ​ര​ന്‍റെ ഭാ​ര്യ: പ്ര​ഭാ​വ​തി. മ​ക​ൻ: പ്ര​ജി​ത് (എ​ൻ​ജി​നീ​യ​ർ ബം​ഗ​ളൂ​രു). അ​സി. ക​മ്മീ​ഷ​ൻ എ.​എം. സി​ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​റോ​ക്ക് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത് പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്‌​ധ​രും സ്ഥ​ല​ത്തെ​ത്തി.