ശൗ​ചാ​ല​യം ത​ക​ർ​ത്ത സാ​മൂ​ഹികദ്രോ​ഹി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന്
Monday, August 2, 2021 12:55 AM IST
പേ​രാ​മ്പ്ര: ചെറു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത്‌ നി​ര​പ്പം കു​ന്നി​ൽ നി​ർ​മി​ച്ച ശൗ​ചാ​ല​യം ത​ക​ർ​ത്ത സാ​മൂ​ഹ്യദ്രോ​ഹി​ക​ളെ പൊ​തു മു​ത​ൽ ന​ശി​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ മു​യി​പ്പോ​ത്ത് വെ​ണ്ണ​റോ​ഡ് എ​ൽ​പി സ്കൂ​ളി​ൽ ചേ​ർ​ന്ന ജ​ന പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി, ക്‌ളബ്ബ്, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്‌​ത യോ​ഗം ശ​ക്തി​യാ​യി പ്ര​തി​ഷേ​ധി​ച്ചു.
ശൗ​ചാ​ല​യം ത​ക​ർ​ത്തി​ട്ടു 20 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഇ​ന്നേ​വ​രെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. നി​ര​പ്പം സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു അ​റി​യി​പ്പ് വ​രെ ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്ത്‌ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഇ.​ടി.​രാ​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത്‌​അം​ഗ​ങ്ങ​ളാ​യ എ​ൻ.​ആ​ർ.​രാ​ഘ​വ​ൻ, ശ്രീ​ഷ ഗ​ണേ​ഷ്, എ​ൻ.​എം. കു​ഞ്ഞ​ബ്ദു​ള്ള, എ.​കെ.​എം.​രാ​ജ​ൻ, ടി.​വി.​ബാ​ബു, കു​ന്ന​ത്ത് അ​നി​ത ടീ​ച്ച​ർ, എ​ൻ.​സി.​ദാ​സ​ൻ, മ​ജീ​ദ് കോ​റോ​ത്ത്, കെ.​സി​ദ്ദി​ഖ്, എം.​പ്ര​ശാ​ന്ത്, സി.​എ​ച്ച്.പു​ഷ്പ, പി.​ദി​നേ​ശ​ൻ, വാ​ർ​ഡ് അം​ഗം ഇ.​കെ.സു​ബൈ​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​ർ​വ​ക​ക്ഷി​ക​ൾ അ​ട​ങ്ങി​യ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ; മ​ജീ​ദ് കോ​റോ​ത്ത് (ചെ​യ​ർ​മാ​ൻ), എ.​കെ.​എം.​രാ​ജ​ൻ (ക​ൺ​വീ​ന​ർ ).