ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളെ സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ന്നു: ഐ ​എ​ൻ ടി ​യു സി
Tuesday, August 3, 2021 1:48 AM IST
കോ​ഴി​ക്കോ​ട്ട്: ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളോ​ടു സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന വ​ഞ്ച​ന​യ്ക്കെ​തി​രേ ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി)​വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു.
ഓ​ണം ബോ​ണ​സ് പ​തി​നാ​യി​രം രൂ​പ ആ​ക്കു​ക, എ​ഴു​ത്തു ചൂ​താ​ട്ട ലോ​ട്ട​റി​ക്കെ​തി​രെ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക, ലോ​ട്ട​റി ടി​ക്ക​റ്റ് മു​ഖ​വി​ല 30 രൂ​പ​യാ​ക്കു​ക, ലോ​ട്ട​റി ക​ട​ക​ൾ അ​ഞ്ചു​ദി​വ​സം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക, വാ​ഗ്ദാ​നം ചെ​യ്ത ടി​ക്ക​റ്റ് കൂ​പ്പ​ൺ ന​ൽ​കു​ക, കോ​വി​ഡ് കാ​ല​ത്തെ വാ​ഗ്ദാ​ന​മാ​യ ആ​യി​രം രൂ​പ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ഞ്ജി​ത്ത് ക​ണ്ണോ​ത്ത്, ഷാ​ജു പൊ​ൻ​പാ​റ, പ്ര​കാ​ശ​ൻ പേ​രാ​മ്പ്ര, അ​ഫ്സ​ൽ കൂ​രാ​ച്ചു​ണ്ട്, റ​സാ​ഖ് പെ​രു​മ​ണ്ണ, ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ കോ​ഴി​ക്കോ​ട്, പ​ത്മ​നാ​ഭ​ൻ അ​മ്പ​ല​പ്പ​ടി, ച​ന്ദ്ര​ശേ​ഖ​ര​ൻ താ​മ​ര​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.