ആ​ഗോ​ള പ്ര​വാ​സി സ​മ്മേ​ള​നം മും​ബൈ​യി​ല്‍
Tuesday, August 3, 2021 1:48 AM IST
കോ​ഴി​ക്കോ​ട്: ഇ​ന്‍​ഡോ അ​റ​ബ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള പ്ര​വാ​സി സ​മ്മേ​ള​ന​വും ഗ്ലോ​ബ​ല്‍ എ​ക്‌​സ​ല​ന്‍​സി അ​വാ​ര്‍​ഡ് ദാ​ന​വും സെ​പ്റ്റം​ബ​ര്‍ ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ല്‍ മും​ബൈ​യി​ല്‍ ന​ട​ക്കും.
ര​ണ്ടി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്ശ്രീ​ധ​ര​ന്‍​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യും. കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
അ​ന്ധേ​രി മെ​ട്രോ പൊ​ളി​റ്റ​ന്‍ ഹോ​ട്ട​ലി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ കേ​ന്ദ്ര, സം​സ്ഥാ​ന മ​ന്ത്രി​മാ​ര് , ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള്‍, പ്ര​വാ​സി വ്യ​വ​സാ​യി​ക​ള്‍, സാ​മൂ​ഹ്യ​സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍, വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍​പ്ര​സി​ഡ​ന്‍റ് എം.​വി കു​ഞ്ഞാ​മു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​റ്റ​ക്കോ​യ പ​ള്ളി​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.