ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ടെ​സ്റ്റി​ല്ല, സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​മോ​ഷ​ൻ കാ​ര്യ​ത്തി​ൽ ര​ണ്ടു​ത​രം നീ​തി
Tuesday, August 3, 2021 1:48 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ക​ണ്ണൂ​ർ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ നി​ർ​ത്തി​വ​ച്ച​ത് ജീ​വ​ന​ക്കാ​രു​ടെ ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്പോ​ഴും സ​ർ​വീ​സി​ൽ ര​ണ്ടു നീ​തി​യെ​ന്ന് ആ​ക്ഷേ​പം.
വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ നി​ർ​ത്തി​വ​ച്ച​തോ​ടെ നേ​രി​ട്ട് ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ല​ഭി​ച്ച​വ​രു​ടെ ഉ​ദ്യോ​ഗ​ക്ക​യ​റ്റ​വും ല​ഭി​ക്കേ​ണ്ട അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് ഇ​പ്പോ​ഴും ഉ​ദ്യോ​ഗ​ക്ക​യ​റ്റ​മു​ൾ​പ്പെ​ടെ​യു​ള്ള​വ ന​ൽ​കു​ന്നു​ണ്ട്.
പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ ഉ​ദ്യോ​ഗ​ക്ക​യ​റ്റം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ വ​കു​പ്പു​ത​ല പ​രീ​ക്ഷ പ​രി​ഗ​ണി​ക്കാ​തെ താ​ത്കാ​ലി​ക ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​താ​ണ് ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​ക്ക​യ​റ്റം ഉ​ൾ​പ്പെ​ടെ ല​ഭി​ക്കു​ന്പോ​ഴും ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ അ​ർ​ഹ​മാ​യ ഉ​ദ്യോ​ഗ​ക്ക​യ​റ്റം ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്ന് വ​ലി​യൊ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.
ഈ ​കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജീ​വ​ന​ക്കാ​ർ വ​കു​പ്പ് ത​ല​വ​ൻ​മാ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ ഇ​നി എ​ന്നു ന​ട​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​നും പ​രീ​ക്ഷ ന​ട​ത്തേ​ണ്ട പി​എ​സ്‌​സി​ക്കും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​നും ക​ഴി​യു​ന്നി​ല്ല. വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ളി​ൽ താ​ത്കാ​ലി​ക ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് അ​ർ​ഹ​ത​പ്പെ​ട്ട പ്രാ​മോ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.