കൂ​രാ​ച്ചു​ണ്ടി​ൽ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും
Thursday, August 5, 2021 12:24 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ർ​ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​രേ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളേ​യും ആ​ദ​രി​ക്കു​ന്നു. ച​ട​ങ്ങി​ൽ മി​ക​ച്ച സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ അ​റ​യ്ക്ക​ൽ ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ അ​വാ​ര്‍​ഡും 10,000 രൂ​പ കാ​ഷ് പ്രൈ​സും മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​ന് ഫ്രാ​ൻ​സീ​സ് ക​ള​പ്പു​ര​യ്ക്ക​ൽ മെ​മ്മോ​റി​യ​ൽ അ​വാ​ര്‍​ഡും 3001 രൂ​പ കാ​ഷ് പ്രൈ​സും മി​ക​ച്ച യു​വ ക​ർ​ഷ​ക​ന് എ​ൻ.​എ​ച്ച്. ആ​ലി ന​ടൂ​പ്പ​റ​മ്പി​ൽ മെ​മ്മോ​റി​യ​ൽ അ​വാ​ര്‍​ഡും 1000 രൂ​പ കാ​ഷ് പ്രൈ​സും ന​ൽ​കും.
കൂ​ടാ​തെ മി​ക​ച്ച വ​നി​താ ക​ർ​ഷ​ക, മി​ക​ച്ച പ​ട്ടി​ക​ജാ​തി ക​ർ​ഷ​ക​ൻ, ക്ഷീ​ര ക​ർ​ഷ​ക​ൻ എ​ന്നി​വ​രേ​യും ആ​ദ​രി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ഒ​ന്പ​തി​ന​കം കൂ​രാ​ച്ചു​ണ്ട് കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.