സ​ല​ഫി തീ​വ​യ്പു കേ​സ്: നി​ര​പ​രാ​ധി​ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Thursday, August 5, 2021 12:26 AM IST
പേ​രാ​മ്പ്ര: മേ​പ്പ​യ്യൂ​ർ സ​ല​ഫി കോ​ള​ജി​ലെ വാ​ഹ​ന​ങ്ങ​ൾ ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് തീ​വ​ച്ച് ന​ശി​പ്പി​ക്ക​പ്പെ​ട്ട കേ​സി​ൽ നി​ര​പ​രാ​ധി​ക​ളെ വേ​ട്ട​യാ​ടു​ന്ന പോ​ലീ​സ് ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മു​സ്ലിം ലീ​ഗ് മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി യ​ഥാ​ർ​ത്ഥ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ.​എ. ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. അ​ഷ​റ​ഫ്, ട്ര​ഷ​റ​ർ അ​ൻ​വ​ർ കു​ന്ന​ങ്ങാ​ത്ത്, വി. ​മു​ജീ​ബ്, ക​മ്മ​ന അ​ബ്ദു​റ​ഹി​മാ​ൻ, കെ.​കെ. മൊ​യ്തീ​ൻ, കെ.​എം. കു​ഞ്ഞ​മ്മ​ത് മ​ദ​നി, കെ.​എം.​എ. അ​സീ​സ്, മു​ജീ​ബ് കോ​മ​ത്ത്, കെ.​പി. കു​ഞ്ഞ​ബ്ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.