വ​വ്വാ​ലു​ക​ളെ പി​ടി​ക്കാ​ൻ വ​നംവ​കു​പ്പ് വ​ല സ്ഥാ​പി​ച്ചു
Saturday, September 11, 2021 1:11 AM IST
മു​ക്കം: നി​പ്പ സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ത്തെ വ​വ്വാ​ലു​ക​ളി​ൽ നി​പ്പ വൈ​റ​സ് സാ​ന്നി​ധ്യ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് വേ​ണ്ടി വ​നം വ​കു​പ്പ് വ​ല സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ എ​പ്പി​ഡെ​മി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചീ​ഫ് വെ​റ്റ​റി​ന​റി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഡോ. ​അ​രു​ൺ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ തെ​യ്യ​ത്തും​ക​ട​വ് കു​റ്റ്യോ​ട്ട് പ്ര​ദേ​ശ​ത്താ​ണ് വ​ല സ്ഥാ​പി​ച്ച​ത്. ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യു​ടെ തീ​ര​ത്തു​ള്ള പ്ര​ദേ​ശ​മാ​ണി​ത്.

പൂ​നെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ലെ ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​ഗോ​കു​ൽ, ഡോ. ​അ​ജേ​ഷ് മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വ​ല​യി​ൽ കു​ടു​ങ്ങു​ന്ന വ​വ്വാ​ലു​ക​ളെ ഇ​ന്നു​രാ​വി​ലെ 5.30ഓ​ടെ പു​റ​ത്തെ​ടു​ത്ത് അ​വ​യു​ടെ സ്ര​വം ശേ​ഖ​രി​ക്കും. ഇ​തി​ൽ നി​പ്പ വൈ​റ​സ് സാ​ന്നി​ധ്യ​മു​ണ്ടോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ക. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ടെ സ്ഥ​ല​ത്തെ​ത്തി​യ സം​ഘം 7.30 ഓ​ടെ​യാ​ണ് വ​ല സ്ഥാ​പി​ച്ച​ത്.