സ​ഹ​പാ​ഠി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ളുമാ​യി കൂ​ട്ടു​കാ​ർ വീ​ടു​ക​ളി​ലേ​ക്ക്
Thursday, September 16, 2021 12:46 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ മേ​ലെ പൊ​ന്നാ​ങ്ക​യം കോ​ള​നി​യി​ലെ ഇ​രു​പ​തോ​ളം ഗോ​ത്ര വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന കൂ​ട്ടു​കാ​ർ​ക്ക് പു​സ്ത​ക​ങ്ങ​ളും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും എ​ത്തി​ച്ചു ന​ൽ​കി പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ നാ​ടി​ന് മാ​തൃ​ക​യാ​യി.
പ​രി​മി​ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന കോ​ള​നി​യി​ലെ കു​ട്ടി​ക​ൾ​ക്ക് മ​റ്റു കു​ട്ടി​ക​ളു​ടേ​തു​പോ​ലെ പു​സ്ത​ക​ങ്ങ​ളോ ക​ളി​ക്കോ​പ്പു​ക​ളോ ഇ​ല്ലെ​ന്ന തി​രി​ച്ച​റി​വാ​ണ് ഇ​ങ്ങ​നെ​യൊ​രു ഉ​ദ്യ​മ​ത്തി​ന് വി​വി​ധ ക്ല​ബ്ബു​ക​ളി​ലെ കു​ട്ടി​ക​ളെ പ്രേ​രി​പ്പി​ച്ച​ത്. കു​ട്ടി​ക​ൾ സ​മാ​ഹ​രി​ച്ച പു​സ്ത​ക​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ൾ സ്കൂ​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി.
മു​ൻ​പ് വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ളും ഓ​ൺ ലൈ​ൻ പ​ഠ​ന അ​വ​സ​ര​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ളി​ക്കോ​പ്പു​ക​ളും കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ഇ​വ​ർ​ക്കാ​യി സ​മാ​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക്ല​ബ് അം​ഗ​ങ്ങ​ൾ.
ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, ക്ല​ബ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സി.​ജെ.ഷി​നോ​ജ് , ടെ​സ്സി ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ എം.​ജെ. ബെ​ന്നി, ജോ​സ​ഫ് ജോ​ർ​ജ്, ജൂ​ബി​ൻ അ​ഗ​സ്റ്റി​ൻ, ബീ​ന പോ​ൾ, പി.​ഡി.സോ​മി​നി, ദി​വ്യ ഫി​ലി​പ്, സ്മി​ത ജോ​ർ​ജ്, കെ.​ആ​ർ.അ​നു, റെ​ജി സെ​ബാ​സ്റ്റ്യ​ൻ, ന​ല്ല​പാ​ഠം ക്ല​ബ് പ്ര​സി​ഡ​ന്‍റ് റി​ച്ചാ​ർ​ഡ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മു​ത്ത​പ്പ​ൻ​പു​ഴ അം​ബേ​ദ്ക​ർ കോ​ള​നി, ആ​നക്കാം​പൊ​യി​ൽ ഓ​ട​പൊ​യി​ൽ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ കൂ​ട്ടു​കാ​ർ​ക്കും പു​സ്ത​ക​ങ്ങ​ളും മ​റ്റ് ആ​വ​ശ്യവ​സ്തു​ക്ക​ളും സ​മാ​ഹ​രി​ച്ചു ന​ൽ​കു​ന്ന​തി​നും പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു​ണ്ട് കു​ട്ടി​ക​ൾ.
ഈ ​കോ​ള​നി​ക​ളി​ലെ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ബാ​ഗ്, നോ​ട്ട് ബു​ക്കു​ക​ൾ, പേ​ന, ജോ​മ​ട്രി​ക് ബോ​ക്സ്, പെ​ൻ​സി​ൽ, കു​ട, മാ​സ്ക് എ​ന്നി​വ​യും ഓ​ൺലൈ​ൻ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ മൊ​ബൈ​ൽ ഫോ​ണും നേ​ര​ത്തെ അ​ധ്യാ​പ​ക​ർ പ​ണം സ്വ​രൂ​പി​ച്ച് വാ​ങ്ങി ന​ൽ​കി​യി​രു​ന്നു.
കു​ട്ടി​ക​ൾ​ക്ക് മേ​ശ, ക​സേ​ര വൈ​ദ്യു​ത ഉ​പ​ക​ര​ണങ്ങ​ൾ, ടി​വി, ലൈ​ബ്ര​റി, കി​ഡ്സ് പ്ലേ ​ഗാ​ർ​ഡ​ൻ എ​ന്നി​ങ്ങ​നെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.