ഡ​ൽ​ഹി ക​ർ​ഷ​ക സ​മ​രം: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി അം​ഗ​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട യാ​ത്ര ഒ​ക്ടോ​ബ​ർ ര​ണ്ടി​ന്
Friday, September 17, 2021 8:10 AM IST
ക​ൽ​പ്പ​റ്റ: ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടാ​ഘ​ട്ട സം​ഘം ഒ​ക്ടോ​ബ​ർ ര​ണ്ടി​നു കോ​ഴി​ക്കോ​ട്ടു നി​ന്നു പു​റ​പ്പെ​ടും.
ഒ​ന്നാം​ഘ​ട്ട​ത്തി​ൽ മു​പ്പ​ത് പ്ര​വ​ർ​ത്ത​ക​ർ ഡ​ൽ​ഹി സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി. പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. 27-ന് ​ന​ട​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ ഭാ​ര​ത​ബ​ന്ദി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് യാ​ത്ര​തി​രി​ക്കു​ന്ന സം​ഘം കു​രു​മു​ള​ക്, കാ​പ്പി​പ്പൊ​ടി, ചു​ക്ക്, മ​ഞ്ഞ​ൾ​പൊ​ടി, ഏ​ലം തു​ട​ങ്ങി​യ​വ ജി​ല്ല​യി​ൽ നി​ന്നു ഡ​ൽ​ഹി​യി​ലെ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കു വേ​ണ്ടി കൊ​ണ്ടു​പോ​കു​വാ​നാ​യി കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ​യും ക​ർ​ഷ​ക മി​ത്ര​യു​ടെ​യും സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു.
ര​ണ്ടാം​ഘ​ട്ട യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന അം​ഗ​ങ്ങ​ൾ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് യോ​ഗം കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ര​ക്ഷ​ധി​കാ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. ജോ​യ്, വി.​പി. വ​ർ​ക്കി, കെ.​പി. യൂ​സ​ഫ് ഹാ​ജി, പ്ര​ഫ. താ​ര ഫി​ലി​പ്പ്, വ​ത്സ ചാ​ക്കോ, ബി​ചാ​ര​ത്ത് കു​ഞ്ഞി​രാ​മ​ൻ, ഒ.​സി. ഷി​ബു, അ​നീ​ഷ് ചീ​രാ​ൽ, കെ. ​സെ​യ്ഫു​ള്ള, എ​ൻ.​ആ​ർ. ര​മേ​ഷ്, വി​ൻ​സെ​ന്‍റ് പു​ത്തോ​ട്ട്, മാ​ടാ​യി ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.