രാ​മ​പു​രം ആ​യി​ഷ കൊ​ല​പാ​ത​കം: പ്ര​തി​യെ മ​ന്പാ​ടെ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു
Friday, September 17, 2021 8:10 AM IST
രാ​മ​പു​രം: രാ​മ​പു​രം ബ്ലോ​ക്ക് പ​ടി​യി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന ആ​യി​ഷ​യെ​ന്ന സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി മ​ന്പാ​ട് സ്വ​ദേ​ശി നി​ഷാ​ദ് അ​ലി​യെ പോ​ലീ​സ് മ​ന്പാ​ട് കൊ​ണ്ടു​വ​ന്ന തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മൂ​ന്നു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു.
മ​ന്പാ​ട് ടൗ​ണി​ലെ ദോ​ഹ​സ്ക്വ​യ​റി​ൽ കൊ​ണ്ടു വ​ന്നാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. ഇ​യാ​ൾ ബൈ​ക്കി​ന്‍റെ ട​യ​ർ പ​ഞ്ച​റാ​യ​പ്പോ​ൾ ശ​രി​യാ​ക്കി​യ വ​ർ​ക്ക്ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​ൻ, ബ​ന്ധു​ക്ക​ൾ, സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​നേ​ഴോ​ളം പേ​രി​ൽ നി​ന്നു പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. മ​ങ്ക​ട എ​സ്ഐ അ​ബ്ദു​ൾ ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കാ​ണാ​ൻ വ​ലി​യ ജ​ന​ക്കൂ​ട്ട​മു​ണ്ടാ​യി​രു​ന്നു.
ആ​യി​ഷ​യു​ടെ പേ​ര​മ​ക​ളു​ടെ ഭ​ർ​ത്താ​വാ​യ ഇ​യാ​ൾ ക​വ​ർ​ച്ച ല​ക്ഷ്യ​മി​ട്ടാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ജൂ​ലൈ 16നാ​ണ് ആ​യി​ഷ​യെ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​യി​ഷ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.