ടി.​എം. ജേ​ക്ക​ബ് എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന പൊ​തു പ്ര​വ​ർ​ത്ത​ക​ൻ: സി. ​വീ​രാ​ൻ​കു​ട്ടി
Friday, September 17, 2021 8:12 AM IST
പേ​രാ​മ്പ്ര: മു​ൻ​മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ടി.​എം. ജേ​ക്ക​ബി​ന്‍റെ 71-ാം ജ​ന്മ​ദി​നാ​ഘോ​ഷം ന​ട​ത്തി. കേ​ര​ള കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​രാ​മ്പ്ര​യി​ൽ ന​ട​ത്തി​യ പ​രി​പാ​ടി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം സി. ​വീ​രാ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ക​ച്ച നി​യ​മ​സ​ഭാ സാ​മാ​ജി​ക​നും ഭ​ര​ണാ​ധി​കാ​രി​യു​മെ​ന്ന നി​ല​യി​ൽ എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന പൊ​തു പ്ര​വ​ർ​ത്ത​ക​നും നേ​താ​വു​മാ​യി​രു​ന്നു ടി.​എം. ജേ​ക്ക​ബ് എ​ന്നു അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ​ൻ വ​ർ​ക്കി, മ​നോ​ജ് ആ​വ​ള, പ്ര​ദീ​പ് ചോ​മ്പാ​ല, കെ.​എം. നി​സാ​ർ, യൂ​സ​ഫ് പ​ള്ളി​യ​ത്ത്‌, സ​ന​ൽ​കു​മാ​ർ ഏ​ര​മ്പ​റ്റ, പി.​സി. ഷൈ​ജു, വി​ജ​യ​ൻ കൊ​ല്ല​മ്പ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.