പ്ര​ള​യ​ത്തി​ൽ പ​ാലം ഒ​ലി​ച്ചു​പോ​യി: വ​ഴി​ന​ട​ക്കാ​നാ​കാതെ നാ​ട്ടു​കാ​ർ
Friday, September 17, 2021 8:12 AM IST
കോ​ട​ഞ്ചേ​രി: 2019ലെ ​പ്ര​ള​യ​ത്തി​ൽ പാ​ല​ത്തി​ന്‍റെ ഭാ​ഗം ഒ​ലി​ച്ചു​പോ​യ​തോ​ടെ വ​ഴി​ന​ട​ക്കാ​നാ​വാ​തെ നാ​ട്ടു​കാ​ർ. ചെ​മ്പു​ക​ട​വ് ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ച​ക്കി​പ്പാ​റ ഡാ​മി​നു ചേ​ർ​ന്ന് ചാ​ലി​പ്പു​ഴ​യ്ക്കു കു​റു​കെ കെ​എ​സ്ഇ​ബി നി​ർ​മി​ച്ച ഇ​രു​മ്പു പാ​ല​ത്തി​ലെ ന​ട​പ്പാ​ത​യാ​ണ് പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ​ത്. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ചാ​ലി​പ്പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള ച​ക്കി​പ്പാ​റ അ​ങ്ങാ​ടി​യേ​യും വ​ട്ട​ച്ചി​റ അ​ങ്ങാ​ടി​യേ​യും കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ന​ട​പ്പാ​ലം. നേ​ര​ത്തെ ച​ക്കി​ക്ക​യ​ത്തി​നു മു​ക​ളി​ലു​ള്ള ബ​ണ്ടു​വ​ഴി​യാ​യി​രു​ന്നു നാ​ട്ടു​കാ​ർ അ​ക്ക​ര​യി​ക്ക​രെ ക​ട​ന്നി​രു​ന്ന​ത്.
ചെ​മ്പു​ക​ട​വ് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ണ്ടി​ന്‍റെ സ്ഥാ​ന​ത്ത് ച​ക്കി​പ്പാ​റ ഡാം ​നി​ർ​മി​ച്ച​പ്പോ​ൾ‌ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഡാ​മി​നു സ​മീ​പം കെ​എ​സ്ഇ​ബി ഇ​രു​മ്പു ന​ട​പ്പാ​ലം പ​ണി​ത​ത്. പ്ര​ള​യ​ത്തി​ൽ പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഒ​രു​ഭാ​ഗ​ത്തെ ന​ട​പ്പാ​ത ഒ​ലി​ച്ചു​പോ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര പൂ​ർ​ണ​മാ​യും നി​ല​ച്ചു. പാ​ല​ത്തി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന​ത് നാ​ട്ടു​കാ​രു​ടെ നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. പാ​ല​ത്തി​ന് ക​രാ​ർ ന​ൽ​കി​യി​ട്ടു​ള്ള​താ​ണെ​ന്നും മ​ഴ കു​റ​ഞ്ഞാ​ൽ പ​ണി ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.