നി​പ്പ ഉ​റ​വി​ടം ക​ണ്ടെത്താ​നാ​യി​ല്ല: ശ്ര​മം തു​ട​രു​ന്നു
Friday, September 17, 2021 8:12 AM IST
മു​ക്കം: നി​പ്പ വൈ​റ​സി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള കേ​ന്ദ്ര, സം​സ്ഥാ​ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ശ്ര​മം വ​വ്വാ​ലു​ക​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച് തു​ട​രു​ന്നു. നി​പ്പ മ​ര​ണം സ്ഥി​രീ​ക​രി​ച്ച ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നൂ​രി​ന്‍റെ മൂ​ന്നു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​നു​ള്ളി​ൽ​നി​ന്ന് ഇ​ന്ന​ലെ​യും വ​വ്വാ​ലു​ക​ളെ പി​ടി​കൂ​ടി.
കൊ​ടി​യ​ത്തൂ​രി​ലെ ചെ​റു​ക​യി​ൽ കു​റ്റി​യോ​ട്ട് പ്ര​ദേ​ശ​ത്തു​ള്ള വ​വ്വാ​ലു​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​ത്തി​നു സ​മീ​പം വി​രി​ച്ച വ​ല​യി​ൽ ഇ​ന്ന​ലെ അ​ഞ്ച് വ​വ്വാ​ലു​ക​ൾ കു​ടു​ങ്ങി. മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​വ്വാ​ലു​ക​ളെ പി​ടി​ക്കാ​ൻ കെ​ണി ഒ​രു​ക്കി​യി​ട്ടു​ണ്ട്. നേ​രം ഇ​രു​ട്ടു​ന്ന​തോ​ടെ ഇ​ര​തേ​ടി പു​റ​പ്പെ​ടു​ന്ന വ​വ്വാ​ലു​ക​ൾ ആ​വാ​സ സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങി വ​രു​മ്പോ​ൾ കു​ടു​ങ്ങ​ത്ത​ക്ക രീ​തി​യി​ലാ​ണ് വ​ല വി​രി​ച്ചി​രി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് വ​വ്വാ​ലു​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​ണി​ത്. പി​ടി​യി​ലാ​യ വ​വ്വാ​ലു​ക​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കും.
നി​പ്പ ബാ​ധി​ച്ചു മ​രി​ച്ച കു​ട്ടി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​ത് വ​ലി​യ ആ​ശ്വാ​സ​മാ​യി. പൂ​നെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​മ​ങ്കേ​ഷ് ഗോ​ഖ​ലെ, സം​സ്ഥാ​ന വ​നം വ​കു​പ്പ് ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​അ​രു​ൺ സ​ക്ക​റി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പ് വ​യ​നാ​ട്,, താ​മ​ര​ശേ​രി ദ്രു​ത പ്ര​തി​ക​ര​ണ സേ​നാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് പ​ഴം​തീ​നി വ​വ്വാ​ലു​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.