ന​വീ​ക​രണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന പു​ല്ലാ​ഞ്ഞി​മേ​ട് വ​ള​വ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു
Saturday, September 18, 2021 1:11 AM IST
താ​മ​ര​ശേ​രി: ന​വീ​ക​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച താ​മ​ര​ശേ​രി പു​ല്ലാ​ഞ്ഞി​മേ​ട് വ​ള​വ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സ​ന്ദ​ര്‍​ശി​ച്ചു. സ്വ​കാ​ര്യ വ്യ​ക്തി സ്ഥ​ലം വി​ട്ടു ന​ല്‍​കാ​ന്‍ ത​യ്യാ​റാ​യാ​ല്‍ നി​ല​വി​ലെ വ​ള​വ് ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന പ്ര​വൃ​ത്തി​ക്കൊ​പ്പം ത​ന്നെ നേ​രെ​യാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​തി​ന്‍റെ സാ​ധ്യ​ത ആ​രാ​യാ​നും മ​ന്ത്രി നി​ര്‍​ദേശം ന​ല്‍​കി. ഇ​തി​നു​വേ​ണ്ടി എം​എ​ല്‍​എ ലി​ന്‍റോ ജോ​സ​ഫ് സ്ഥ​ല​മു​ട​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.

താ​മ​ര​ശേ​രി മു​ത​ല്‍ അ​ടി​വാ​രം വ​രെ​യു​ള്ള കു​ഴി​ക​ള്‍ അ​ട​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും മ​ന്ത്രി നി​ര്‍​ദേശം ന​ല്‍​കി. ഏ​റെ പ​രാ​തി​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് പൊ​ട്ടി​ത്ത​ക​ര്‍​ന്ന് വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോഗ​സ്ഥ​രും രാ​ഷ്ടീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ളും പൊ​തുപ്ര​വ​ര്‍​ത്ത​ക​രും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.