പേര് പുണ്യ, വയസ് 12; വാക്സിൻ സ്ലോട്ട് നൽകി ഇതിനകം സഹായിച്ചത് ഇരുനൂറിലധികം പേരെ
Saturday, September 18, 2021 1:11 AM IST
മു​ക്കം: മൊ​ബൈ​ൽ ഫോ​ൺ ക​യ്യി​ൽ കി​ട്ടി​യാ​ൽ പി​ന്നെ ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളി​ലും മ​റ്റ് പ​രി​പാ​ടി​ക​ളി​ലും മു​ഴു​കു​ന്ന കു​ട്ടി​ക​ളി​ൽ നി​ന്ന് വേ​റി​ട്ടൊ​രു മാ​തൃ​ക​യാ​യി മാ​റുകയാണ് ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ എ​ൻ​ഐ​ടി​ക്ക് സ​മീ​പ​ത്തെ ചേ​നോ​ത്ത് പു​ണ്യ​ശ്രീ​യി​ലെ പു​ണ്യ എ​ന്ന ഈ ​പ​ന്ത്ര​ണ്ടു​വ​യ​സു​കാ​രി​.
വ​യ​സ് പ​ന്ത്ര​ണ്ടേ ആ​യി​ട്ടു​ള്ളൂ​വെ​ങ്കി​ലും പു​ണ്യ​യെ​ന്ന കൊ​ച്ചു കു​ട്ടി ഇ​രു​നൂ​റി​ല​ധി​കം പേ​ർ​ക്കാ​ണ് കോ​വി​ഡ് വാ​ക്സി​നാ​യി സ്ലോ​ട്ട് എ​ടു​ത്തു ന​ൽ​കി​യ​ത്. സ്പ്രിം​ഗ് വാ​ലി സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഈ ​കൊ​ച്ചു മി​ടു​ക്കി ഓ​ൺ​ലൈ​നി​ലൂ​ടെ വാ​ക്സി​ൻ സ്ലോ​ട്ട് എ​ടു​ത്തു ന​ൽ​കി​യാ​ണ് നി​ര​വ​ധി പേ​ർ​ക്ക് സ​ഹാ​യ​മാ​യി​രി​ക്കു​ന്ന​ത്.
ഇ​തി​നോ​ട​കം ഇരുനൂറില​ധി​കം പേ​ർ​ക്ക് വാ​ക്സി​ൻ സ്ലോ​ട്ട് എ​ടു​ത്തു കൊ​ടു​ത്തി​ട്ടു​ണ്ട് പു​ണ്യ. അ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും ഇ​പ്പോ​ൾ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും സ്ലോ​ട്ട് അ​നാ​യാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്കി കൊ​ടു​ക്കു​ന്നു ഈ ​കൊ​ച്ചു മി​ടു​ക്കി.
ത​ന്‍റെ മു​ത്ത​ച്ഛ​നും മു​ത്ത​ശ്ശിക്കും വാ​ക്സി​ൻ സ്ലോ​ട്ട് എ​ടു​ത്തു കൊ​ടു​ത്തി​ട്ടാ​ണ് പു​ണ്യ​യു​ടെ തു​ട​ക്കം. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യി വ​ന്ന​പ്പോ​ൾ പ്രാ​യ​മാ​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​നെ കു​റി​ച്ച് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ അ​റി​യാ​ത്ത​തു​കൊ​ണ്ട് വ​ള​രെ ബു​ദ്ധി​മു​ട്ടു​ന്ന​ത് ക​ണ്ട പു​ണ്യ ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
കോ​വാ​ക്സി​നെ​ക്കു​റി​ച്ച് ആ​ളു​ക​ൾ​ക്കി​ട​യി​ലെ തെ​റ്റി​ധാ​ര​ണ മാ​റ്റു​ന്ന​തി​നാ​യി മ​ൻ​കി ബാ​തി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക്ക​ര​ണം ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ത്തി​ന് മ​റു​പ​ടി ല​ഭി​ച്ച​ത് പു​ണ്യ​യ്ക്ക് ഇ​ര​ട്ടി സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണ്. പു​ണ്യ​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്തി​യി​ലും കൂ​ട്ടാ​യി വ​ക്കീ​ലാ​യ അ​മ്മ​യു​ടെ പി​ന്തു​ണ​യു​മു​ണ്ട്.