മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, September 21, 2021 1:51 AM IST
കോ​ഴി​ക്കോ​ട്: മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​സ്ഥാ​ന മ​ന്ദി​രം നാ​ളെ രാ​വി​ലെ 10 ന് ​മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.കെ. ഫി​റോ​സും അ​റി​യി​ച്ചു.
മു​സ്‌​ലിം ലീ​ഗ് ദേ​ശീയ, സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കും. കോ​ഴി​ക്കോ​ട് ബീ​ച്ച് റോ​ഡി​ല്‍ ടാ​ഗോ​ര്‍ സെ​ന്‍റി​ന​റി ഹാ​ളി​നു എ​തി​ര്‍വ​ശ​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി വാ​ങ്ങി​യ പ​ത്ത​ര സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പ​ന്ത്ര​ണ്ടാ​യി​രം സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ല്‍ അ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നാ​ലുനി​ല കെ​ട്ടി​ടം പ​ണി പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​ത്. റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, സ്മാ​ര്‍​ട്ട് ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍, ലൈ​ബ്ര​റി, ഓ​ഡി​റ്റോ​റി​യം, മീ​ഡി​യ റൂം ​തു​ങ്ങി യു​വ​ജ​ന ശാ​ക്തീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഓ​ഫീ​സി​ല്‍ സ​ജ്ജ​മാ​ണെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ള്‍​ക്കുമാ​ത്ര​മേ പ​രി​പാ​ടി സ്ഥ​ല​ത്തേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​വു​ക​യു​ള്ളൂ.