കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​നു​ള്ള കോ​ട​തി ഉ​ത്ത​ര​വു​ക​ൾ! ക​ർ​ഷ​ക​രി​ൽ പു​തുപ്ര​തീ​ക്ഷ
Tuesday, September 21, 2021 1:54 AM IST
പേ​രാ​മ്പ്ര: കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​ൻ ക​ർ​ഷ​ക​ർ​ക്ക് താ​ത്കാ​ലി​ക അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള കോ​ട​തി വി​ധി​ക​ളി​ൽ പു​തി​യ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു ക​ർ​ഷ​ക​ർ. വ​ന​പാ​ല​ക​ർ​ക്കു പ​രാ​തി കൊ​ടു​ത്തു മ​ടു​ത്ത സ​മ​യ​ത്താ​ണു ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ നി​യ​മ​ത്തി​ന്‍റെ വ​ഴി തേ​ടി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

വി ​ഫാം, കി​ഫ, ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ർ​ഷ​ക സ​മി​തി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ ഇ​തി​ൽ പ്ര​ധാ​ന പ​ങ്കു കാ​ഴ്ച​വ​ച്ചു. ഒ​റ്റ​ക്കൊ​റ്റ​ക്കും കൂ​ട്ടാ​യും ഹ​ര​ജി​ക​ൾ ഹൈ​ക്കോ​ട​തി​യി​ലെ​ത്തി. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​നു​ള്ള അ​നു​മ​തി ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന സ്ഥി​ര വി​ധി തേ​ടി​യ​പ്പോ​ൾ ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ താ​ത്കാ​ലി​ക വി​ധി​ക​ൾ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചു. ഇ​തോ​ടെ​യാ​ണു ക​ർ​ഷ​ക​രി​ൽ അ​തി ജീ​വ​ന​ത്തി​ന്‍റെ പു​തു നാ​മ്പു​ക​ൾ ഉ​യ​ർ​ന്ന​ത്. കാ​ട്ടു​പ​ന്നി​ക​ളി​ൽ നി​ന്നു ര​ക്ഷ തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച മ​ല​ബാ​റി​ൽ നി​ന്നു ത​ന്നെ മു​പ്പ​തി​ൽ​പ്പ​രം ക​ർ​ഷ​ക​ർ​ക്കാ​ണു ഇ​തി​നോ​ട​കം അ​നു​കൂ​ല വി​ധി ല​ഭി​ച്ച​ത്. ഇ​തി​ലാ​ണു ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് സി.​എം.​സി കോ​ൺ​വെ​ന്‍റ​ധി​കൃ​ത​രും പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ മo​ത്തി​ന​ക​ത്ത് എം.​എ. ജോ​ൺ​സ​ണും ഉ​ൾ​പ്പെ​ട്ട​ത്.
വി ​ഫാം ജി​ല്ലാ ഭാ​ര​വാ​ഹി മു​തു​കാ​ട്ടി​ലെ വ​ട്ടോ​ത്ത് ജീ​ജോ തോ​മ​സ് ഫ​യ​ൽ ചെ​യ്ത കേ​സി​ൽ ഇ​വ​രും ക​ക്ഷി ചേ​രു​ക​യാ​യി​രു​ന്നു. ഒ​പ്പം ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ രാ​ജു പൈ​ക, ജോ​സ​ഫ് കൊ​മ്മ​റ്റ​ത്തി​ൽ, വ​ർ​ക്കി പേ​ഴ്ത്തി​ങ്ക​ൽ, ബാ​ബു പു​തു​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ​ക്കും അ​നു​കൂ​ല വി​ധി കി​ട്ടി. ഇ​നി​യും വി​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റോ​ളം ക​ർ​ഷ​ക​ർ പ്ര​ശ്ന​ത്തി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

കോ​ട​തി വി​ധി​യി​ൽ വ​ലി​യ ആ​ശ്വാ​സ​മു​ണ്ടെ​ന്നും ഇ​ത് ന​ട​പ്പാ​ക്കാ​ൻ വ​നം വ​കു​പ്പ് ശ്ര​ദ്ധ പു​ല​ർ​ത്തു​മെ​ന്ന വി​ശ്വാ​സ​മു​ണ്ടെ​ന്നും വി​ധി ല​ഭി​ച്ച മു​തു​കാ​ട് കോ​ൺ​വെ​ന്‍റി​ലെ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജോ​ഫി ജോ​സ് (ബി​ന്ദു ജോ​സ​ഫ്) പ​റ​ഞ്ഞു.

അ​നു​മ​തി ല​ഭി​ച്ച കോ​ഴി​ക്കോ​ട്‌ ജി​ല്ല​യി​ലെ ആ​ദ്യ ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ എം.​എ. ജോ​ൺ​സ​നും പു​തു പ്ര​തീ​ക്ഷ​യി​ലാ​ണ്. ക​ഴി​ഞ്ഞ ആ​റ് കൊ​ല്ല​മാ​യി കാ​ട്ടു പ​ന്നി​യ​ട​ക്ക​മു​ള്ള വ​ന്യ ജീ​വി​ക​ളു​ടെ അ​തി​ക്ര​മ​ത്തി​ൽ വ​ല​യു​ക​യാ​യി​രു​ന്നു. ഓ​നി​പ്പു​ഴ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ നേ​രി​ടു​ന്ന വ​ലി​യ പ്ര​ശ്നം രൂ​ക്ഷ​മാ​യ കു​ര​ങ്ങു ശ​ല്യ​മാ​ണ്.

പു​ഴ​ക്ക​ക്ക​രെ വ​ന​ത്തി​ൽ നി​ന്നു ക്യ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു ചാ​ഞ്ഞു നി​ൽ​ക്കു​ന്ന മ​ര ശി​ഖ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണു കു​ര​ങ്ങു​ക​ൾ കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന​ത്. പ്ര​ശ്നം മ​റ്റു ക​ർ​ഷ​ക​രും നേ​രി​ടു​ന്നു​ണ്ട്. മ​ര ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന ക​ർ​ഷ​ക ആ​വ​ശ്യം നി​റ​വേ​റ്റാ​ൻ പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക​ർ ത​യാ​റാ​വു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ജോ​ൺ​സ​ന​ട​ക്ക​മു​ള്ള ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ​ക്കു​ണ്ട്. തെ​ങ്ങി​ലെ തേ​ങ്ങ മു​ഴു​വ​ൻ കു​ര​ങ്ങു​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്‌. ഇ​തി​നെ​തി​രെ സ്വ​ന്തം തെ​ങ്ങി​ൻ ചു​വ​ട്ടി​ൽ സ​മ​ര​മാ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു ഈ ​ക​ർ​ഷ​ക​ൻ.