പൊ​റാ​ളി ക്വാ​റി ഖ​ന​ന​ത്തി​നെ​തി​രേ സ​മ​രം; നാ​ളെ ക്വാ​റി​യി​ലേ​ക്ക് മാ​ർ​ച്ച്
Tuesday, September 21, 2021 1:54 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പൊ​റാ​ളി ക്വാ​റി ഖ​ന​ന​ത്തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മ​ര​സ​മി​തി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​മ്പി​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം തു​ട​രു​ന്നു.
പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ട്പാ​ട് സം​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഖ​ന​നം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും ക്വാ​റി​യു​ടെ അ​നു​മ​തി പ​ഞ്ചാ​യ​ത്ത് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ​രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ നാ​ളെ ക്വാ​റി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ഇ​ന്ന​ലെ പ​തി​മൂ​ന്ന് ദി​വ​സം പി​ന്നി​ട്ട റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം ഒ.​എം.​കു​ഞ്ഞി​ക്ക​ണാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ടി.​വി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സു​ബി​ൻ കൊ​ച്ചു​വീ​ട്ടി​ൽ, സ​ജി മു​റി​ഞ്ഞ​ക​ല്ലേ​ൽ, ജോ​സ​ഫ് കോ​ലാ​ക്ക​ൽ, ബി​ജോ​യ് വ​ട​ക്കേ കു​ന്നേ​ൽ വി​നോ​ദ് ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.