വ​ട​ക​രയിൽ ചെ​രുപ്പു​ക​ട​യി​ല്‍ തീ​പി​ടി​ത്തം
Wednesday, September 22, 2021 1:15 AM IST
വ​ട​ക​ര: പു​തി​യ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് എ​ടോ​ടി റോ​ഡി​ലെ ചെ​രു​പ്പു​ക​ട​യി​ല്‍ തീ​പി​ടി​ത്തം. മൂ​ന്നു നി​ല​ക​ളി​ലാ​യു​ള്ള പാ​ദ കേ​ന്ദ്ര​യി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ സ​ന്ധ്യ പി​ന്നി​ട്ട​തോ​ടെ​യാ​ണ് മു​ക​ള്‍ നി​ല​യി​ല്‍ നി​ന്നു തീ ​ആ​ളി​ക്ക​ത്തി​യ​ത്. തൊ​ട്ട​ടു​ത്തു ത​ന്നെ സ​ഹ​ക​ര​ണ ബാ​ങ്കും ഹോ​ട്ട​ലും ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. ഇ​വി​ടേ​ക്കു തീ ​പ​ട​രാ​തി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി. വ​ട​ക​ര പ​ഴ​ങ്കാ​വി​ല്‍ നി​ന്നു ഫ​യ​ര്‍​ഫോ​ഴ്‌​സ് കു​തി​ച്ചെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ ശ്ര​മി​ച്ചു. വ​ട​ക​ര​യ്ക്കു പു​റ​മെ കൊ​യി​ലാ​ണ്ടി, നാ​ദാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു ന​ട​ത്തി​യ ക​ഠി​ന പ്ര​യ​ത്‌​ന​ത്തെ തു​ട​ര്‍​ന്ന് ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

ത​ല​ശേ​രി സ്വ​ദേ​ശി ഖാ​ലി​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കെ​ട്ടി​ട​വും സ്ഥാ​പ​ന​വും. പെ​യി​ന്‍റിം​ഗ് ഉ​ൾ​പ്പെ​ടെ ന​വീ​ക​ര​ണ ജോ​ലി കാ​ര​ണം ദി​വ​സ​ങ്ങ​ളാ​യി ക​ട തു​റ​ക്കാ​റി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഇ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കെ.​കെ.​ര​മ എം​എ​ല്‍​എ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.