പേ​രോ​ട് തീ​വയ്പ്: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു
Thursday, September 23, 2021 1:02 AM IST
നാ​ദാ​പു​രം: പേ​രോ​ട് വീ​ട്ടുമു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട ജീ​പ്പ് തീവച്ചു ന​ശി​പ്പി​ച്ച കേ​സ് ക്രൈ​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. പേ​രോ​ട് സ്വ​ദേ​ശി പാ​റ​ക്കെ​ട്ടി​ല്‍ പു​ന്നോ​ളി താ​മ​സി​ക്കു​ന്ന ഗ​ഫൂ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൊ​ലേ​റോ വാ​ഹ​ന​മാ​ണ് 2020 ജൂ​ണ്‍ പ​തി​നൊ​ന്നി​ന് പു​ല​ര്‍​ച്ചെ ഒ​ന്നി​ന് അ​ജ്ഞാ​ത​ര്‍ തീവച്ച് ന​ശി​പ്പി​ച്ച​ത്.
ജീ​പ്പി​ന്‍റെ അ​ലാ​റം മു​ഴ​ങ്ങു​ന്ന​ത് കേ​ട്ടു​ണ​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മു​റ്റ​ത്ത് തീപ​ട​ര്‍​ന്നുപി​ടി​ക്കു​ന്ന​ത് കാ​ണു​ന്ന​ത്. വീ​ടി​ന്‍റെ പോ​ര്‍​ച്ചി​ല്‍ നി​ര്‍​ത്തി​യി​ട്ട ജീ​പ്പ് പൂ​ര്‍​ണ​മാ​യി ക​ത്തിച്ചാമ്പ​ലാ​വു​ക​യും തീ ​പ​ട​ര്‍​ന്ന് പി​ടി​ച്ച് വീ​ടി​നും ഗ​ഫൂ​റി​ന്‍റെ ജോ​ലി സം​ബ​ന്ധ​മാ​യി സൂ​ക്ഷി​ച്ച നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളും ക​ത്തി ചാ​മ്പ​ലാ​യി​രു​ന്നു.​ ഏ​ക​ദേ​ശം 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഗ​ഫൂ​ര്‍ പ​റ​ഞ്ഞു.
കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​ഫൂ​ര്‍ മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്. ലോ​ക്ക​ല്‍ പോ​ലീ​സ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. വീ​ട്ടുമു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട ജീ​പ്പാ​യി​രു​ന്നി​ല്ല അ​ക്ര​മി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നും വീ​ടി​ന് തീവ​ച്ച് ത​ന്നെ അ​പാ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു അ​ക്ര​മി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നും ജീ​പ്പി​ന്‍റെ അ​ലാ​റം മു​ഴ​ങ്ങി​യ​തോ​ടെ ഉ​റ​ക്കം ഞെ​ട്ടി എ​ഴു​ന്നേ​റ്റ​ത് കൊ​ണ്ടാ​ണ് ജീ​വ​ന്‍ ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ഗ​ഫൂ​ര്‍ പ​റ​ഞ്ഞു.
ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​ടി. സ​ഞ്ജ​യ്ക്കാ​ണ് അ​ന്വേ​ഷ​ണച്ചുമ​ത​ല. കേ​സ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ ഫ​യ​ലു​ക​ള്‍ നേ​ര​ത്തേത​ന്നെ ക്രൈ​ബ്രാ​ഞ്ച് ഹെ​ഡ്ക്വാ​ട്ടേ​ഴ്‌​സ് നാ​ദാ​പു​രം പോ​ലീ​സി​ല്‍നി​ന്ന് ശേ​ഖ​രി​ച്ചി​രു​ന്നു.