ക​രിങ്കൽ ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ലെ ന​ഷ്ടം: പ​ണം ബ​ന്ധ​പ്പെ​ട്ട​വ​രി​ൽനി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന്
Thursday, September 23, 2021 1:02 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യി​ലെ പൊ​തു​ശ്മ​ശാ​ന സ്ഥ​ല​ത്ത് നി​ർ​മി​ച്ച ക​രി​ങ്ക​ൽ ഭി​ത്തി നി​ർ​മാ​ണ​ത്തി​ലെ ന​ഷ്ടം അ​ധി​കൃ​ത​രി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
നി​ർ​മി​ച്ച ക​ൽ​ഭി​ത്തി പ​രാ​തി​ക​ളെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ത​ന്നെ പൊ​ളി​ക്കു​ക​യും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത് വീ​ണ്ടും കെ​ട്ടി​യ​പ്പോ​ൾ ചെ​ല​വാ​യ അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം കൊ​ടു​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ൾ എ​ൻ​ജി​നി​യ​ർ​മാ​ർ, ക​രാ​റു​കാ​ര​ൻ എ​ന്നി​വ​രി​ൽ നി​ന്നും ഈ​ടാ​ക്ക​ണ​മെ​ന്നും ഇ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ വി.​കെ. പീ​താം​മ്പ​ര​ൻ, ജോ​ളി ജോ​സ​ഫ്, സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, സി. ​ഗ​ണേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.