ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റ് തു​ട​ങ്ങി
Thursday, September 23, 2021 1:03 AM IST
കോ​ഴി​ക്കോ​ട്: റോ​ട്ട​റി ബേ​സി​ക് എ​ജ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ലി​റ്റ​റ​റി മാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് കാ​ലി​ക്ക​ട്ട് സ​ണ്‍​റൈ​സ് ഒ​രാ​ഴ്ച നീ​ണ്ടു നി​ല്‍​ക്കു​ന്ന ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റ് ആ​രം​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
28 വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി ഓ​ണ്‍​ലൈ​ന്‍ ആ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫെ​സ്റ്റ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി മു​ഖ്യാ​തി​ഥി​യാ​യി. പ്ര​സി​ഡ​ന്‍റ് നൈ​ഫ​ല്‍, പ്രോ​ഗ്രാം ചെ​യ​ര്‍​മാ​ന്‍ ആ​നന്ദ​മ​ണി, സെ​ക്ര​ട്ട​റി സു​മേ​ഷ് രാ​ജീ​ന്ദ്ര​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.