കാ​രു​ണ്യ​ലോ​ട്ട​റി ബ​ഹി​ഷ്ക​രി​ച്ച് ഐ​എ​ൻ​ടി​യു​സി സ​മ​രം
Friday, September 24, 2021 1:01 AM IST
കോ​ഴി​ക്കോ​ട്: കാ​രു​ണ്യ​ലോ​ട്ട​റി​യു​ടെ വി​ല 20 രൂ​പ​യാ​ക്കി കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ളെ കാ​രു​ണ്യ ലോ​ട്ട​റി ബ​ഹി​ഷ്ക​ര​ണ സ​മ​രം ന​ട​ത്തു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി.
കോ​വി​ഡ് നി​യ​ന്ത്ര​ണ​വും സാ​ന്പ​ത്തി​ക ഞെ​രു​ക്ക​വും മൂ​ലം വി​ൽ​പ്പ​ന ബു​ദ്ധി​മു​ട്ടി​ലാ​ണ്.
വി​ലവ​ർ​ധ​ന പാ​ടി​ല്ല എ​ന്ന് 2020 മു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ക്ഷേ​മ​നി​ധി അം​ഗം ഒ​രു​മാ​സം വി​ൽ​ക്കേ​ണ്ട ടി​ക്ക​റ്റി​ന്‍റെ പ​രി​ധി 25,000 എ​ന്ന​ത് മാ​റ്റി 10,000 ആ​ക്കു​ക, എ​ഴു​ത്ത് ലോ​ട്ട​റി മാ​ഫി​യ​യെ ഇ​ല്ലാ​യ്മ​ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഓ​ണം ബോ​ണ​സ് എ​ല്ലാ​വ​ർ​ക്കും വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ത്തി​ൽ ഉ​ന്ന​യി​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ൻ.​എ.​അ​മീ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ശ​ങ്ക​ര​ൻ ന​ടു​വ​ണ്ണൂ​ർ, ദി​ലീ​പ് എ​ല​ത്തൂ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​ൻ എ​ള​ന്പി​ലാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.