ഭ​ർ​ത്താ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന കേ​സി​ൽ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും അ​റ​സ്റ്റി​ൽ
Sunday, September 26, 2021 1:18 AM IST
ഊ​ട്ടി: മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ ഭ​ർ​ത്താ​വി​നെ ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്ന കേ​സി​ൽ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും അ​റ​സ്റ്റി​ൽ. ഊ​ട്ടി ഗ്രീ​ൻ​ഫീ​ൽ​ഡ് സ്വ​ദേ​ശി ജോ​ണ്‍​പോ​ളി(40)​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഭാ​ര്യ റോ​സ്‌​ലി​ൻ മേ​രി (33), ഭാ​ര്യ​മാ​താ​വ് നി​ഷ (55), ഭാ​ര്യ സ​ഹോ​ദ​രി ക്ലാ​ര (39) എ​ന്നി​വ​രെ ഊ​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് സു​രേ​ഷി​നെ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ജോ​ണ്‍​പോ​ൾ നി​ര​ന്ത​രം മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി വ​ഴ​ക്കി​ടു​ക പ​തി​വാ​യി​രു​ന്നു. കു​ടും​ബ വ​ഴ​ക്ക് കാ​ര​ണം ഭാ​ര്യ​യും ഭാ​ര്യ​മാ​താ​വും സ​ഹോ​ദ​രി ക്ലാ​ര​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ജോ​ണ്‍​പോ​ൾ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​സ്‌​ലി​ൻ മേ​രി ഇ​രു​ന്പ് ക​ന്പി ഉ​പ​യോ​ഗി​ച്ച് ഭ​ർ​ത്താ​വി​നെ ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് കേ​സ്.
മ​റ്റ് മൂ​ന്നു​പേ​രും ഇ​യാ​ളെ മ​ർ​ദി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.