ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ
Sunday, September 26, 2021 1:18 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളെ ബം​ഗ​ളൂ​രു​വി​ൽ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​റി (ചി​ന്ന​ൻ ബ​ഷീ​ർ 47) നെ​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്നു പ്ര​ത്യേ​ക​അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.
ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് കൊ​ടു​വ​ള്ളി​യി​ലേ​ക്കു കു​ഴ​ൽ​പ്പ​ണം ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ബ​ഷീ​ർ. ബം​ഗ​ളൂ​രു​വി​ലെ സേ​ട്ടു​മാ​രി​ൽ നി​ന്നും പ​ണം വാ​ങ്ങി കൊ​ടു​വ​ള്ളി​യി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​ൻ ഒ​രു സം​ഘം ത​ന്നെ ബ​ഷീ​റി​നു കീ​ഴി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് 100 രൂ​പ​യാ​ണ് ഇ​യാ​ളു​ടെ ക​മ്മീ​ഷ​ൻ. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഒ​രു വാ​ഹ​ന​ത്തി​ൽ ത​ന്നെ ഇ​വ​ർ ക​ട​ത്തു​ന്ന​ത്.
പോ​ലീ​സ് പി​ടി​കൂ​ടു​ന്ന ആ​ളു​ക​ളെ ജാ​മ്യ​ത്തി​ൽ ഇ​റ​ക്കാ​നും ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​യാ​ളു​ടെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​തി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജ​യി​ലി​ൽ പ്ര​ത്യേ​ക​സൗ​ക​ര്യം ചെ​യ്തു കൊ​ടു​ക്കാ​ൻ ജ​യി​ൽ​ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​യാ​ൾ സ്വാ​ധീ​നി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.
കൊ​ടു​വ​ള്ളി സ്റ്റേ​ഷ​നി​ൽ കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ 46 ആ​യി.