ശ​രീ​രാ​വ​ശി​ഷ്ട​ത്തിനായി പു​ഴ​യി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, September 26, 2021 1:18 AM IST
മു​ക്കം: സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നാ​യി സ്വ​ന്തം അ​മ്മ​യെ വാ​ട​ക​ക്കൊ​ല​യാ​ളി​യെ ഉ​പ​യോ​ഗി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യും സം​ഭ​വം പു​റ​ത്ത​റി​യാ​തി​രി​ക്കാ​നും കൊ​ല​പാ​ത​കം ന​ട​ത്തി​യ​തി​നു​ള്ള പ്ര​തി​ഫ​ലം ന​ൽ​കാ​തി​രി​ക്കാ​നു​മാ​യി വാ​ട​ക കൊ​ല​യാ​ളി​യെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത മ​ണാ​ശേ​രി ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി.
കു​റ്റ​പ​ത്രം ഈ ​മാ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ ത​ല​വ​ൻ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ടി. ​സ​ജീ​വ​ൻ പ​റ​ഞ്ഞു. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാ​മ​ത്തെ ഇ​ര​യാ​യ ഇ​സ്മാ​യി​ലി​ന്‍റെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക്രൈം​ബ്രാ​ഞ്ച് സം​ഘം പു​ഴ​യി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ നി​ക്ഷേ​പി​ച്ച അ​ഗ​സ്ത്യ​ൻ​മു​ഴി പാ​ല​ത്തി​ന​ടി​യി​ലാ​ണ് മു​ങ്ങ​ൽ വി​ദ​ഗ്ധ​രാ​യ ഷ​ബീ​ർ പു​ൽ​പ്പ​റ​മ്പ്, മു​നീ​ഷ് കാ​ര​ശേ​രി എ​ന്നി​വ​രെ ഉ​പ​യോ​ഗി​ച്ച് ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
സ്വ​ത്ത് കൈ​ക്ക​ലാ​ക്കു​ന്ന​തി​നു വേ​ണ്ടി മാ​താ​വി​നേ​യും മാ​താ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് കൂ​ട്ടു​നി​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി ഇ​സ്മാ​യി​ലി​നേ​യു​മാ​ണ് കേ​സി​ലെ പ്ര​തി​യാ​യ ബി​ർ​ജു കൊ​ല​പ്പെ​ടു​ത്തി​യ​ത്.
2017 ജൂ​ണി​ൽ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഗേ​റ്റും​പ​ടി​യി​ൽ വെ​ച്ച് ചാ​ക്കി​ൽ പൊ​തി​ഞ്ഞ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ മ​നു​ഷ്യ ഉ​ട​ലും ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷം ബേ​പ്പൂ​രി​ലും ചാ​ലി​യ​ത്തും കൈ​ക​ളും ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.