കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​ട്ടും സ​ഹാ​യ​മി​ല്ല: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക്ക്
Sunday, September 26, 2021 1:18 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ർ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടും ര​ണ്ട് പെ​ൺ​മ​ക്ക​ള​ട​ങ്ങി​യ കു​ടും​ബ​ത്തി​ന് സ​ഹാ​യം നി​ഷേ​ധി​ച്ചെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഠ​നം വ​ഴി​മു​ട്ടി​യ ന​ടു​വ​ണ്ണൂ​ർ താ​ഴെ​ന്ത​ട്ടി​ൽ വീ​ട്ടി​ൽ ബാ​ബു​രാ​ജി​ന്‍റെ ര​ണ്ട് പെ​ൺ​മ​ക്ക​ളെ​യും തൊ​ഴി​ലു​റ​പ്പ് ജോ​ലി​ചെ​യ്ത് കു​ടും​ബം പു​ല​ർ​ത്തു​ന്ന ഭാ​ര്യ​യെ​യും സ​ഹാ​യി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ 15 ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.
2020 ന​വം​ബ​ർ 18 നാ​ണ് ബാ​ബു​രാ​ജ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ർ​ക്ക് സ​ർ​ക്കാ​ർ ധ​ന​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടും ബാ​ബു​രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യം ന​ൽ​കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി. ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.