കൂ​രാ​ച്ചു​ണ്ടി​ൽ ഹ​രി​ത​മി​ത്ര മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും
Sunday, September 26, 2021 1:20 AM IST
കൂ​രാ​ച്ചു​ണ്ട്: അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ർ​ണ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന 'ഹ​രി​ത​മി​ത്ര ' മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് എം.​കെ. രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രീ​ൻ​വേം​സ് ഇ​ക്കോ സൊ​ല്യൂ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ൽ നി​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഫീ​സ് ഈ​ടാ​ക്കി ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളാ​യ പ്ലാ​സ്റ്റി​ക്, ചെ​രു​പ്പ്, ബാ​ഗ്, തു​ണി, കു​പ്പി​ച്ചി​ല്ല്, എ​ൽ​ഇ​ഡി, ഇ-​വേ​സ്റ്റ് എ​ന്നി​വ​യാ​ണ് ത​രം​തി​രി​ച്ച് വീ​ടു​ക​ളി​ലെ​ത്തി ശേ​ഖ​രി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ൽ രൂ​പം ന​ൽ​കി​യ ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഇ​തി​നാ​വ​ശ്യ​മാ​യ കെ​ട്ടി​ടം, വാ​ഹ​നം, തു​ട​ങ്ങി​യ​വ​യ്ക്കാ​യി പ​ഞ്ചാ​യ​ത്ത്13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഒ.​കെ. അ​മ്മ​ദ്, സി​മി​ലി ബി​ജു, അം​ഗ​ങ്ങ​ളാ​യ വി​ൻ​സി തോ​മ​സ്, ആ​ൻ​സ​മ്മ ജോ​സ​ഫ്, സി​നി ഷി​ജോ, അ​സി. സെ​ക്ര​ട്ട​റി സി. ​ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.