ക​രു​ണ​യു​ടെ മ​ന​സു​മാ​യി ചെ​മ്പ​നോ​ട മ​ഹ​ല്ല് ക​മ്മി​റ്റി
Sunday, September 26, 2021 9:54 PM IST
പേ​രാ​മ്പ്ര: ഇ​രുവൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി കോ​ഴി​ക്കോ​ട് ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ട് സ്വ​ദേ​ശി മ​ണ്ണാ​ർ​ശേ​രി മാ​ത്യു ചെ​റി​യാ​ന്‍റെ (പ​പ്പാ​ച്ചി) ചി​കി​ത്സാ ഫ​ണ്ടി​ലേ​ക്ക് ഉ​ദാ​ര സ​ഹാ​യ​വു​മാ​യി ചെ​മ്പ​നോ​ട (കു​റ​ത്തി​പ്പാ​റ) മ​ഹ​ല്ല് ക​മ്മി​റ്റി. സ്വ​രൂ​പി​ച്ച തു​ക മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ൾ പൂ​ഴി​ത്തോ​ട് അ​മ​ലോ​ത്ഭ​വ മാ​ത പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മ​ണ്ണ​ഞ്ചേ​രി​യെ ഏ​ൽ​പ്പി​ച്ചു.
ചെ​മ്പ​നോ​ട - കു​റ​ത്തി​പ്പാ​റ മ​സ്ജി​ദു​ൽ ഫാ​റൂ​ഖ് ജി​സി​സി കൂ​ട്ടാ​യ്മ​യു​ടെ 85100 രൂ​പ​യും മ​ഹ​ല്ലി​ലെ വ്യ​ക്തി​ക​ൾ​കൂ​ടി അം​ഗ​ങ്ങ​ളാ​യി ബ​ഹ്‌​റൈ​ൻ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന വീ ​വി​ൽ ഹെ​ൽ​പ്പ് ബ​ഹ്റൈ​ൻ കൂ​ട്ടാ​യ്മ​യു​ടെ 52, 462 രൂ​പ​യും ചേ​ർ​ന്ന തു​ക ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും മ​ഹ​ല്ല് സെ​ക്ര​ട്ട​റി​യു​മാ​യ ആ​വ​ള ഹ​മീ​ദാ​ണു കൈ​മാ​റി​യ​ത്. പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അം​ഗം സി.​കെ. ശ​ശി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്മ​ദ് പി​ലാ​വു​ള്ള​തി​ൽ, വി.​എം. അ​ബൂ​ബ​ക്ക​ർ, ഷൈ​ജ​ൽ പി​ലാ​വു​ള്ള​തി​ൽ, വി.​എം. ത​ബ്ഷീ​ര്‍ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.