പൂ​വാ​റ​ൻതോ​ട്ടി​ൽ പ്ര​ദ​ര്‍​ശ​ന​ത്തോ​ട്ട​മൊ​രു​ക്ക​ലും പ​രി​ശീ​ല​ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു
Sunday, September 26, 2021 9:54 PM IST
തി​രു​വ​മ്പാ​ടി: ഭാ​ര​തീ​യ പ്ര​കൃ​തി​കൃ​ഷി പരിപാ‌ടിയിലുൾപ്പെ​ടു​ത്തി കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന "സു​ഭി​ക്ഷം സു​ര​ക്ഷി​തം' പ​ദ്ധ​തി​യി​ല്‍ കൊ​ടു​വ​ള്ളി ബ്ലോ​ക്കി​ന്‍റെ കീ​ഴി​ൽ കൂ​ട​ര​ഞ്ഞി പൂ​വാ​റ​ൻ​തോ​ട് കേ​ന്ദ്രീ​ക​രി​ച്ച് മൈ​ക്രോ ക്ല​സ്റ്റ​ർ സം​ഘ​ടി​പ്പി​ച്ചു. പ​ദ്ധ​തി​യി​ൽ പ്ര​കൃ​തി കൃ​ഷി ത​ത്വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള കൃ​ഷി​രീ​തി​യി​ല്‍ എ​ച്ച്പി​സി​സി അം​ഗം മാ​ര്‍​ട്ടി​ന്‍ വ​ട​ക്കേ​ല്‍ അ​ര​യേ​ക്ക​റി​ല്‍ ഒ​രു​ക്കു​ന്ന നാ​ട​ന്‍ കാ​ന്താ​രി​മു​ള​ക് കൃ​ഷി​യു​ടെ ന​ടീ​ല്‍ ക​ര്‍​മ്മം പൂ​വാ​റ​ന്‍​തോ​ട്ടി​ൽ തി​രു​വ​മ്പാ​ടി എം​എ​ല്‍​എ ലി​ന്‍റോ ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.
കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് മാ​വ​റ, വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ന്‍ പ​ഞ്ചാ​യ​ത്ത്സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജെ​റീ​ന റോ​യ്, വാ​ര്‍​ഡ് അം​ഗം എ​ല്‍​സ​മ്മ ജോ​ര്‍​ജ്, കൃ​ഷി അ​സ്സി​സ​റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ കെ ​ലേ​ഖ, കൃ​ഷി​ഓ​ഫീ​സ​ര്‍ പി.​എം. മൊ​ഹ​മ്മ​ദ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് മി​ഷേ​ല്‍ ജോ​ര്‍​ജ്, കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി അം​ഗം രാ​ജേ​ഷ് സി​റി​യ​ക്, സി.​ആ​ര്‍.​പി. ഡാ​നി​ഷ് അ​ഗ​സ്റ്റി​ന്‍ പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ ക​ര്‍​ഷ​ക​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. പ്ര​ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ന​ട​ന്ന ക​ര്‍​ഷ​ക പ​രി​ശീ​ല​ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് മാ​വ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നാ​ച്ചു​റ​ൽ ഫാ​മിം​ഗ് ട്രെ​യി​ന​ർ ശ​ബ​രീ​ഷ് കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.
"പൂ​വാ​റ​ന്‍ തോ​ട് സു​ര​ക്ഷി​ത്' എ​ഫ്ഐ​ജി 1 ത​യാ​റാ​ക്കി​യ ജൈ​വ​വ​ള​ക്കൂ​ട്ടു​ക​ളു​ടെ​യും പൂ​വാ​റ​ന്‍ തോ​ട് സു​ഭി​ക്ഷ' എ​ഫ്ഐ​ജി 2 ത​യാ​റാ​ക്കി​യ ഭക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും പ​രി​ശീ​ല​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി. എ​ഫ്ഐ​ജി അം​ഗ​ങ്ങ​ളാ​യ വി​നോ​ദ​ന്‍ എ​ട​വ​ന, ജി​ഷ വി​നോ​ദ​ന്‍, മാ​ര്‍​ട്ടി​ന്‍ വ​ട​ക്കേ​ല്‍, ജോ​ര്‍​ജ് കി​ട​ങ്ങേ​ത്ത്, ബാ​ബു വ​ട​ക്കേ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജൈ​വ​വ​ള​ക്കൂ​ട്ടു​ക​ളു​ടെ​യും മൂ​ല്യവ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.