ഹോ​ക്കി​ക്കു ക​ളി​സ്ഥ​ലം വേണ​ം: കോ​ഴി​ക്കോ​ട് മാ​സ്റ്റേ​ഴ്സ് ഹോ​ക്കി
Sunday, September 26, 2021 9:55 PM IST
കോ​ഴി​ക്കോ​ട്: ക​ളി​സ്ഥ​ല​ങ്ങ​ളു​ടെ അ​ഭാ​വ​വും പ്രോ​ത്സാ​ഹ​ന കു​റ​വും കാ​ര​ണം അ​പ​ച​യ​ത്തി​ലാ​യ ഹോ​ക്കി​യെ പു​നരുജ്ജീ​വി​പ്പി​ക്കാ​ൻ പ​ദ്ധ​തി​ക​ളു​മാ​യി "കോ​ഴി​ക്കോ​ട് മാ​സ്റ്റേ​ഴ്സ് ഹോ​ക്കി' എ​ന്ന പേ​രി​ൽ പു​തി​യ സം​ഘ​ട​ന നി​ല​വി​ൽ വ​ന്നു. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഹോ​ക്കി ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ കേ​ര​ള മാ​സ്റ്റേ​ഴ്സ് ഹോ​ക്കി ഡി​വി​ഷ​നാ​യി കോ​ഴി​ക്കോ​ട്ട് രു​പം കൊ​ണ്ട സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​നാ​യി മു​ൻ താ​രം അ​ഡ്വ. എം.​കെ​എ.സ​ലീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
വൈ​സ് ചെ​യ​ർ​മാ​നാ​യി സി. ​ഷെ​റീ​ൻ, ക​ൺ​വീ​ന​റാ​യി ഡോ. ​ശ്രീ​ജി​ത്ത്, ജോ​യി​ന്‍റ് ക​ൺ​വീ​ന​റാ​യി സോ​ണി തോ​മ​സ് എ​ന്നി​വ​രെയും തെ​ര​ഞ്ഞെ​ടു​ത്തു. മ​ല​ബാ​ർ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ഴി​ക്കോ​ട് മാ​സ്റ്റേ​ഴ് സ് ​ഹോ​ക്കി​യു​ടെ ലോ​ഗോ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എം.​എ. ക​രീം പ്ര​കാ​ശ​നം ചെ​യ്തു.
കോ​ഴി​ക്കോ​ട് ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ പോ​ലും അ​ര​ങ്ങേ​റി​യി​രു​ന്ന മാ​നാ​ഞ്ചി​റ മൈ​താ​നം പാ​ർ​ക്കാ​യി പ​രി​ണ​മി​ച്ച​തി​ൽ യോ​ഗം അ​പ​ല​പി​ച്ചു. ഹോ​ക്കി​ക്കാ​യി ക​ളി​സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്ന് യോ​ഗം സ​ർ​ക്കാ​റി​നോ​ട​ഭ്യ​ർ​ഥി​ച്ചു. ജി​ല്ല​യി​ൽ ഹോ​ക്കി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ല് താ​ലൂ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്കൂ​ളു​ക​ളി​ൽ ഹോ​ക്കി ക്യാ​മ്പു​ക​ൾ സം​ഘ​ട​ന ആ​രം​ഭി​ക്കും.
കു​ട്ടി​ക​ൾ​ക്ക് ഹോ​ക്കി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. ഒ​ളിം​പി​യ​ൻ ശ്രീ​ജി​ത്തി​നെ ഐ​ക്ക​നാ​യി നി​ർ​ത്തി ജി​ല്ല സം​സ്ഥാ​ന​ത​ല​ത്തി​ൽ ഇ​ൻ​വി​സ്റ്റേ​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.