ജി​ല്ല​യെ നി​ശ്ച​ല​മാ​ക്കി ഭാ​ര​ത് ബ​ന്ദ്
Tuesday, September 28, 2021 12:16 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച ന​ട​ത്തി​യ ഭാ​ര​ത് ബ​ന്ദി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​ഹ​ര്‍​ത്താ​ല്‍ ജി​ല്ല​യി​ല്‍ പു​ര്‍​ണം. കാ​ര്യ​മാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ഒ​ന്നും എ​വി​ടെ​യും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ല്ല. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക അ​നു​കൂ​ല പ്ര​ക​ട​ന​ങ്ങ​ളും യോ​ഗ​ങ്ങ​ളും ന​ട​ന്നു. അ​തേ​സ​മ​യം കോ​ഴി​ക്കോ​ട് ന​ട​ക്കാ​വി​ല്‍ ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ എ​ഷ്യാ​നെ​റ്റ് ബ്രോ​ഡ് ബാ​ന്‍​ഡ് സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി വ​രു​ന്ന ഏ​ജ​ന്‍​സി ഓ​ഫീ​സി​ല്‍ അ​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി ഉ​യ​ര്‍​ന്നു. ജീ​വ​ന​ക്കാ​രെ ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ മ​ര്‍​ദി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ന​ട​ക്കാ​വ് പോ​ലീ​സ് കേ​സെടു​ത്തു.
കോ​ഴി​ക്കോ​ട് പു​തി​യ സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തും പ്ര​സ്‌​ക്ലബി​ന് മു​ന്നി​ലും ന​ട​ന്ന പ്ര​തി​ഷേ​ധ​പ​രി​പാ​ടി എ​ള​മ​രം ക​രീം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്തു. കെ​യു​ഡ​ബ്യൂ​ജെ-​കെ​എ​ന്‍​ഇ​എ​ഫ് കോ-ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മ​റ്റി​യാ​ണ് പ്ര​സ്‌​ക്ല​ബി​നുമു​ന്നി​ല്‍ സ​മ​രം ന​ട​ത്തി​യ​ത്.
എം​പി​മാ​രാ​യ എ​ള​മ​രം ക​രീം, എം.​കെ. രാ​ഘ​വ​ൻ, ജി​ല്ല പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ്ഖാ​ൻ കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​വി. കു​ട്ട​ൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​സം​ഗി​ച്ചു.​ഹ​ര്‍​ത്താ​ലി​നെ തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ല്‍ ഓ​ഫീ​സു​ക​ളും ക​ട​ക​മ്പോ​ള​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു.​ ഓ​ട്ടോ-ടാ​ക്സി തു​ട​ങ്ങി​യ പൊ​തു ഗ​താ​ഗ​ത​ സ​ര്‍​വീ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല.​ ഹോ​ട്ട​ലു​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു.​വൈ​കു​ന്നേ​രം ആ​റി​നുശേ​ഷം ചു​രു​ക്കും ചി​ല കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങി. ശ​ക്ത​മാ​യ മ​ഴ​യും എ​ത്തി​യ​തോ​ടെ അ​ത്യാ​വ​ശ്യ​മു​ള്ള​വ​ര്‍ മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കുമു​ന്നി​ല്‍ ക​ര്‍​ഷ​കസം​ഘ​ട​ന​ക​ളു​ടെ​യും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ക​ര്‍​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും മ​റ്റ് ജ​ന​വി​ഭാ​ഗ​ങ്ങ​ളു​മെ​ല്ലാം നേ​ര​ത്തേത​ന്നെ ഹ​ര്‍​ത്താ​ലി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സി​പി​എം, കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക​ളും പൂ​ര്‍​ണ പി​ന്തു​ണ അ​റി​യി​ച്ച​തോ​ടെ ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണ​മാ​കു​മെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നു. ക​ര്‍​ഷ​ക​വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക, വൈ​ദ്യു​തി നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പി​ന്‍​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഒ​മ്പ​തുമാ​സ​മാ​യി ഡ​ല്‍​ഹി​യി​ല്‍ സ​മ​ര​രം​ഗ​ത്തു​ള്ള ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഒ​രു​ത​ര​ത്തി​ലും ശ്ര​മി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഹ​ര്‍​ത്താ​ല്‍ ന​ട​ത്തി​യ​ത്.
അ​ക്ര​മ​സം​ഭ​വം
അ​പ​ല​പ​നീ​യമെന്ന്
കോ​ഴി​ക്കോ​ട്: ഹ​ർ​ത്താ​ലി​ന്‍റെ മ​റ​വി​ൽ അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണെ​ന്നും ഹ​ർ​ത്താ​ലി​ൽ വാ​ര്‍​ത്താ​വി​നി​മ​യ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജോ​ലി​ക്കാ​ര്‍​ക്കു നേ​രെ സി​ഐ​ടി​യു ക്രി​മി​ന​ല്‍ സം​ഘം ന​ട​ത്തി​യ ക്രൂ​ര​മാ​യ അ​ക്ര​മം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​കെ.​സ​ജീ​വ​ന്‍ പ​റ​ഞ്ഞു. ക്രി​മി​ന​ലു​ക​ളെ ര​ക്ഷ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഇ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​വ​ണ​മെ​ന്നും സ​ജീ​വ​ൻ പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.