പു​ള്ളി​മാനി​നെ വേ​ട്ട​യാ​ടി കൊ​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, September 28, 2021 12:18 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി കൊ​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​ക്കു സ​മീ​പം ബീ​നാ​ച്ചി എ​സ്റ്റേ​റ്റി​ല്‍ നി​ന്നു പു​ള്ളി​മാ​നെ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടി കൊ​ന്നു ഇ​റ​ച്ചി​യാ​ക്കി കാ​റി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ ഡ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റും സം​ഘ​വും വ​ടു​വ​ഞ്ചാ​ല്‍ ആ​ണ്ടൂ​ര്‍ കു​ന്ന​ത്ത് വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ മു​ജീ​ബ് (43), അ​മ്പ​ല​വ​യ​ല്‍ കു​പ്പ​ക്കൊ​ല്ലി അ​മ്പാ​ട്ടു കു​ടി​ല്‍ എ. ​എ. അ​ജി (42) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.
വ​നം വ​കു​പ്പി​നു ‌ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് പ്ര​തി​ക​ളാ​യ പി​ടി​യി​ലാ​യ​ത്.
പു​ള്ളി​മാ​ന്‍റെ ഇ​റ​ച്ചി ക​ട​ത്തി​കൊ​ണ്ടു പോ​കാ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​റും ക​ണ്ടെ​ടു​ത്തു. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് ഓ​ടി​പ്പോ​യ ര​ണ്ടു​പേ​രെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും ചെ​ത​ല​യം റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​പി.​അ​ബ്ദു​ള്‍ സ​മ​ദ് പ​റ​ഞ്ഞു.
ഇ​രു​ളം ഡ​പ്യൂ​ട്ടി റേ​ഞ്ച​ർ കെ.​വി. ആ​ന​ന്ദ​ന്‍, ഫോ​റ​സ്റ്റ​ർ​മാ​രാ​യ ജീ​ബി​ത്ത്, പി.​വി.​ശ​ര​ണ്‍ , ജ​യേ​ഷ് ,പി.​ജെ രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.