സ്‌​കൂ​ള്‍ മു​റ്റ​ത്തെ​ത്താ​ൻ താ​ല്‍​പ​ര്യ​മി​ല്ലാ​തെ ബ​സ് ഉ​ട​മ​ക​ള്‍
Tuesday, September 28, 2021 12:18 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​നു തു​റ​ക്കാ​നി​രി​ക്കേ സ​ര്‍​വീ​സ് ന​ട​ത്താ​ൻ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ക്കാ​തെ സ്‌​കൂ​ള്‍ ബ​സു​ക​ള്‍. നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന മാ​ര്‍​ഗ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് ട്രി​പ്പു​ക​ള്‍ ന​ട​ത്തി​യാ​ല്‍ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി ചെ​ല​വ​ഴി​ച്ച തു​ക പോ​ലും മു​ത​ലാ​കി​ല്ലെ​ന്ന വ​ലി​യൊ​രു വി​ഭാ​ഗം സ്‌​കൂ​ള്‍ ബ​സ് ഉ​ട​മ​ക​ളും പ​റ​യു​ന്ന​ത്.
സ്‌​കൂ​ള്‍ ട്രി​പ്പു​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന കോ​ണ്‍​ട്രാ​ക്ട് കാ​രേ​ജ് വാ​ഹ​ന​ങ്ങ​ളാ​ണ് വീ​ണ്ടും സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. ര​ണ്ടു​വ​ര്‍​ഷ​മാ​യി ക​ട്ട​പ്പു​റ​ത്താ​യ സ്‌​കൂ​ള്‍ ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി മു​ത​ല്‍ മു​ട​ങ്ങി​യ ഇ​ന്‍​ഷ്വ​റ​ന്‍​സ് വ​രെ ല​ക്ഷ​ങ്ങ​ളു​ടെ ചെ​ല​വാ​ണ് സ്‌​കൂ​ള്‍ ബ​സ് ഉ​ട​മ​ക​ള്‍ നേ​രി​ടേ​ണ്ട​ത്. ഭീ​മ​മാ​യ ഇ​ൻ​ഷ്വ​റ​ന്‍​സ് തു​ക​യാ​ണ് നി​ല​വി​ല്‍ ബ​സു​ട​മ​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 20-ന് ​മു​ന്പ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി വാ​ഹ​ന​ങ്ങ​ളു​ടെ യാ​ന്ത്രി​ക ക്ഷ​മ​താ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കും. ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി ട്ര​യ​ല്‍ റ​ണ്ണി​നു ശേ​ഷം മാ​ത്ര​മേ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​യ്ക്കാ​യി വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ക്കൂ.
അ​ട​ച്ചു​പൂ​ട്ടി​യ ര​ണ്ടു​വ​ര്‍​ഷം ബ​സു​ക​ള്‍ ഷെ​ഡി​ല്‍ ക​യ​റ്റി മ​റ്റു മേ​ഖ​ല​യി​ൽ ജോ​ലി തേ​ടി​യാ​ണ് ഉ​ട​മ​ക​ള്‍ ജീ​വി​ത​മാ​ര്‍​ഗം ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ല്‍ സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ങ്കി​ലും ഒ​രു സീ​റ്റി​ല്‍ ഒ​രു കു​ട്ടി​യെ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള നി​ബ​ന്ധ​ന​ക​ള്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ഇ​വ​ര്‍ പ​രാ​തി​പ്പെ​ടു​ന്ന​ത്.
ഓ​ട്ടോ​ക​ളി​ലും വാ​നു​ക​ളി​ലു​മാ​യി ട്രി​പ്പ് എ​ടു​ക്കു​ന്ന​വ​രും സ​മാ​ന​മാ​യ ആ​ശ​ങ്ക പ​ങ്കി​ടു​ന്നു​ണ്ട്. കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലാ​ണ് ഇ​വ​ര്‍ ആ​ശ​ങ്ക പ​ങ്കി​ടു​ന്ന​ത്. ഒ​രു പ്ര​ദേ​ശ​ത്തു​നി​ന്നു ആ​റു കു​ട്ടി​ക​ളെ വ​രെ ക​യ​റ്റി​യാ​ണ് ഓ​ട്ടോ​ക​ള്‍ സ്‌​കൂ​ളി​ല്‍ എ​ത്താ​റു​ള്ള​ത്. പു​തി​യ ഉ​ത്ത​ര​വ് എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മാ​ക്കു​മ്പോ​ള്‍ ര​ണ്ടു​കു​ട്ടി​ക​ളു​മാ​യി ഓ​ട്ടം ന​ട​ത്തു​ന്ന​ത് ന​ഷ്ട​മാ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.
നി​ല​വി​ല്‍ സ്കൂ​ൾ കു​ട്ടി​ക​ളെ കൊ​ണ്ടു പോ​കു​ന്ന ഓ​ട്ടോ​ക​ളോ​ട് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ല്‍ എ​ത്താ​ന്‍ അ​റി​യി​പ്പു ല​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു മു​ന്നി​ല്‍ ത​ങ്ങ​ളു​ടെ പ്ര​ശ്‌​നം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​വ​ര്‍ .
സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​മ​നു​സ​രി​ച്ച് സ്‌​കൂ​ള്‍ ബ​സി​ലെ ഡ്രൈ​വ​ര്‍​മാ​രും ബ​സ് അ​റ്റ​ന്‍​ഡ​ര്‍​മാ​രും ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ എ​ടു​ക്കേ​ണ്ട​തും അ​വ​രു​ടെ താ​പ​നി​ല എ​ല്ലാ ദി​വ​സ​വും പ​രി​ശോ​ധി​ച്ച് പ്ര​ത്യേ​ക ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്.​വാ​ഹ​ന​ത്തി​ല്‍ എ ​സി​യും തു​ണി കൊ​ണ്ടു​ള്ള സീ​റ്റ് ക​വ​റും ക​ര്‍​ട്ട​നും പാ​ടി​ല്ല.
ഓ​രോ ദി​വ​സ​വും യാ​ത്ര അ​വ​സാ​നി​ക്കു​മ്പോ​ള്‍ അ​ണു​നാ​ശി​നി​യോ സോ​പ്പ് ലാ​യ​നി​യോ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ ക​ഴു​കേ​ണ്ട​താ​ണെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.