പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ലെ അ​പാ​ക​ത​ക​ള്‍ അ​ടി​യ​ന്തര​മാ​യി പ​രി​ഹ​രി​ക്ക​ണം: എം.​കെ. രാ​ഘ​വ​ന്‍ എം​പി
Tuesday, September 28, 2021 12:18 AM IST
കോ​ഴി​ക്കോ​ട് :സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ലെ ഏ​ക​ജാ​ല​ക ര​ജി​സ്‌​ട്രേ​ഷ​നി​ല്‍ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ ഗ്രേ​ഡ് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ അ​വ​താ​ള​ത്തി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് എം.​കെ രാ​ഘ​വ​ന്‍ എം​പി മ​ന്ത്രി വി.​ശി​വ​ന്‍ കു​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഗ്രേ​ഡ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​യി​ട​ങ്ങ​ളി​ല്‍ എ ​ഗ്രേ​ഡ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് മാ​ത്ര​മാ​ണു സാ​ധി​ച്ചി​രു​ന്ന​ത്.
ഇ​തൂ​മൂലം ബി ​ഗ്രേ​ഡ് കി​ട്ടി​യ കു​ട്ടി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ ​ഗ്രേ​ഡ് തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു.​
എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​വേ​ശ​ന​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നാ​യി സ്‌​കൂ​ളു​ക​ളെ സ​മീ​പി​ച്ച ഘ​ട്ട​ത്തി​ല്‍ എ ​ഗ്രേ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തു മൂ​ലം പ്ര​വേ​ശ​നം നേ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.
കൂ​ടാ​തെ യ​ഥാ​ര്‍​ഥ​ത്തി​ല്‍ എ ​ഗ്രേ​ഡ് ല​ഭി​ച്ച കു​ട്ടി​ക​ള്‍​ക്ക് പ്ര​വേ​ശ​ന​മേ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തു​മൂ​ലം പ്ര​വേ​ശ​നം ല​ഭി​ക്കേ​ണ്ട മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ള്‍ പോ​ലും ഇ​പ്പോ​ഴും പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ ക​ഴി​യു​ക​യാ​ണ്.
പ​രി​ഹാ​രം കാ​ണു​ന്ന​തി​നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് ഇ​തു​വ​രെ​യും സാ​ധി​ച്ചി​ട്ടു​മി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന​വ​ശ്യ​പ്പെ​ട്ട് എം​പി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​ത്.