പേ​രാ​മ്പ്ര​യി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം; 23 പേ​ര്‍​ക്ക് പ​രി​ക്ക്
Wednesday, October 13, 2021 12:54 AM IST
പേ​രാ​മ്പ്ര : പേ​രാ​മ്പ്ര ടൗ​ണി​ൽ ഇ​ന്ന​ലെ നി​ര​വ​ധി പേ​ര്‍ തെ​രു​വു നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. പേ​രാ​മ്പ്ര ബ​സ്സ് സ്റ്റാ​ന്‍റ്, മാ​ര്‍​ക്ക​റ്റ്, കൈ​ത​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങി​ല്‍ നി​ന്നാ​ണ് ആ​ക്ര​മം ഉ​ണ്ടാ​യ​ത്. വ​ഴി​യാ​ത്ര​ക്കാ​രെ​യാ​ണ് പേ​രാ​മ്പ്ര ടൗ​ണി​ൽ തെ​രു​വു​നാ​യ അ​ക്ര​മി​ച്ച​ത്. മി​ക്ക​വ​ര്‍​ക്കും സാ​ര​മാ​യ ക​ടി​യേ​റ്റി​ട്ടു​ണ്ട്. ക​ടി​യേ​റ്റ​വ​രി​ല്‍ ഏ​റെ​പേ​രു​ടെ​യും മു​റി​വ് മാ​ര​ക​മാ​യ കാ​റ്റ​ഗ​റി മൂ​ന്നി​ല്‍ പെ​ട്ട​തി​നാ​ല്‍ ഇ​വ​രെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
മ​റ്റു​ള്ള​വ​ര്‍​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ല്‍​കി. നാ​യ​യെ പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ അ​ടി​ച്ചു​കൊ​ന്നു.​ പ​രു​ക്കേ​റ്റ​വ​ർ: ശ​ശി (45) ന​ര​യം​കു​ളം, അ​ഭി​ജി​ത്ത് (21) പു​റ്റം​പൊ​യി​ല്‍, ചി​രു​ത​ക്കു​ട്ടി (65) മു​ളി​യ​ങ്ങ​ല്‍, വി​ത്സ​ന്‍ (60) ചെ​മ്പ​നോ​ട, ബാ​ല​ന്‍ (60) കൈ​ത​ക്ക​ല്‍, ത്രേ​സ്യാ​മ്മ (68) ചെ​മ്പ​നോ​ട, സു​ദേ​വ് (48) കാ​യ​ണ്ണ, ബാ​ല​കൃ​ഷ്ണ​ന്‍ (72) പേ​രാ​മ്പ്ര, അ​നീ​ഷ്(34) കൂ​ത്താ​ളി, അ​മ്മ​ദ്(65) ക​ല്ലോ​ട്, ച​ന്ദ്ര​ന്‍ (57) പൈ​തോ​ത്ത്, ഷൈ​ല​ജ (58) മു​ളി​യ​ങ്ങ​ല്‍, രാ​ധാ​കൃ​ഷ്ണ​ന്‍ (64) പേ​രാ​മ്പ്ര, മ​മ്മി (64) വെ​ള്ളി​യൂ​ര്‍, ജാ​നു(45) പ​ള്ളി​യ​ത്ത്, ച​ന്ദ​ന്‍ (54) പ​ള്ളി​യ​ത്ത്, ഭാ​സ്‌​ക​ര​ന്‍ (73) ക​ല്ലോ​ട്, ഷൈ​ജു (43) ക​ല്ലോ​ട്, ഇ​ബ്രാ​ഹിം (79) എ​ര​വ​ട്ടൂ​ര്‍, ഷി​ബി​ന്‍ (27) പേ​രാ​മ്പ്ര, സു​മേ​ഷ് (48) ചെ​മ്പ്ര, കു​മാ​ര​ന്‍(60) എ​ര​വ​ട്ടൂ​ര്‍, ഇ​ബ്രാ​ഹിം (60) ക​ടി​യ​ങ്ങാ​ട്.