വ​ന​പാ​ല​ക​ർ കോ​വി​ഡ് സെ​ന്‍റ​റി​ൽ ക​യ​റി​യ സം​ഭ​വം; വി​ഷ​യം ഒ​തു​ക്കി അ​ധി​കൃ​ത​ർ
Wednesday, October 13, 2021 12:56 AM IST
പേ​രാ​മ്പ്ര: കാ​ട്ടു​കു​ര​ങ്ങ് ച​ത്ത​തെ​വി​ടെ​യെ​ന്നു അ​ന്വേ​ഷി​ച്ചു ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് സെ​ന്‍ററി​ൽ വ​ന​പാ​ല​ക​ർ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഭ​വം ഒ​തു​ക്കി തീ​ർ​ത്ത​താ​യി സൂ​ച​ന. കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം 16 കോ​വി​ഡ് രോ​ഗി​ക​ൾ താ​മ​സി​ക്കു​ന്ന സെ​ന്‍ററി​ന​ക​ത്തു ക​യ​റി കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ ക്വാ​റ​ന്‍റൈനി​ലേ​ക്ക് പോ​ലും പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും ത​യാ​റാ​കാ​ത്ത​ത് സ്വാ​ധീ​ന​മു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണെ​ന്നു ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.
സ​മ്പ​ർ​ക്ക​മു​ണ്ടാ​യാ​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ക്കേ​ണ്ട അ​ധി​കൃ​ത​ർ ത​ന്നെ കൃ​ത്യ​വി​ലോ​പം പു​ല​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ പ​രാ​തി.