പ​റ​പ്പ​റ്റ പാ​ലം നി​ർ​മാണ​ത്തി​ന് ര​ണ്ടു കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Wednesday, October 13, 2021 12:56 AM IST
കോ​ഴി​ക്കോ​ട്: രണ്ടു കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ലി​ന്‍റോ ജോ​സ​ഫ് എംഎ​ൽഎ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.
ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഒ​രു വി​സി​ബി​യാ​ണ് നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള​ത്. ര​ണ്ട് വ​ശ​ങ്ങ​ളും ഇ​ടി​ഞ്ഞു മ​ഴ​ക്കാ​ല​ത്ത് ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പ​റ​പ​റ്റ പാ​ലം. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും ആ ​തു​ക​ക്ക് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.​
സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി ടെ​ൻ​ഡ​ർ ചെ​യ്ത​തി​ന് ശേ​ഷം പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.