ജെ​സി​ബി കൊ​ണ്ടു​പോ​യ ടി​പ്പ​ർ ലോ​റി വീ​ടി​നു മു​ക​ളി​ലേ​ക്ക ു മ​റി​ഞ്ഞു
Wednesday, October 13, 2021 12:56 AM IST
കോ​ഴി​ക്കോ​ട്: മാ​ത്ത​റ ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് - ക​ള​ത്തി​ങ്ങ​ല്‍ റോ​ഡി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ല്‍ മി​നി ജെ​സി​ബി കൊ​ണ്ടു​പോ​ക​വേ അ​പ​ക​ടം. റോ​ഡു ത​ക​ര്‍​ന്ന് ടി​പ്പ​ര്‍ ലോ​റി​യും ജെ​സി​ബി​യും വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു.
വീ​ടി​ന്‍റെ ഒ​രു ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.​ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റും ജെ​സി​ബി ഡ്രൈ​വ​റും ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ള​ത്തി​ങ്ക​ല്‍ ഷാ​ഹി​ദി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ജെ​സി​ബി മ​റി​ഞ്ഞ​ത്.
അ​ടു​ക്ക​ള​യി​ലും മു​റി​ക​ളി​ലു​മു​ണ്ടാ​യി​രു​ന്ന ഷാ​ഹി​ദും ക​ടും​ബാം​ഗ​ങ്ങ​ളും ശ​ബ്ദം കേ​ട്ടു പു​റ​ത്തേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​റെ നേ​ര​ത്തെ ശ്ര​മ​ഫ​ല​മാ​യി കെ​ട്ടി​വ​ലി​ച്ചാ​ണ് ടി​പ്പ​റും ജെ​സി​ബി​യും പു​റ​ത്തേ​ക്കു മാ​റ്റി​യ​ത്. വീ​ടി​ന്‍റെ ചു​മ​രി​നോ​ട് ചേ​ര്‍​ന്നു​മ​റി​ഞ്ഞ നി​ല​യി​ലാ​ണ്.
ജെ​സി​ബി ടി​പ്പ​റി​ല്‍ നി​ന്നും മ​റി​യാ​ത്ത​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ഈ ​ഭാ​ഗ​ത്തു​ത​ന്നെ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥ​ല​ത്തേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.