ക​നാ​ലി​ല്‍ മു​ങ്ങി​യ കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ യുവാ​വി​ന് ദാ​രു​ണാ​ന്ത്യം
Friday, October 15, 2021 10:49 PM IST
വ​ട​ക​ര: മാ​ഹി ക​നാ​ലി​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ മു​ങ്ങി​പ്പോ​യ കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വി​ല്യാ​പ്പ​ള്ളി​ക്ക​ടു​ത്ത് അ​ര​യാ​ക്കൂ​ല്‍ താ​ഴ ത​ട്ടാ​റ​ത്ത് താ​ഴ​ക്കു​നി സ​ഹീ​ര്‍ (40) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ചേ​രി​പ്പൊ​യി​ല്‍ കാ​യ​ക്കൂ​ല്‍​താ​ഴ നീ​ന്ത​ല്‍ പ​ഠി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​യ കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് സ​ഹീ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ക​നാ​ലി​ല്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ട​വ​രെ ര​ക്ഷി​ച്ച സ​ഹീ​റി​ന്‍റെ ദാ​രു​ണാ​ന്ത്യം നാ​ടി​നെ സ​ങ്ക​ട​ത്തി​ലാ​ഴ്ത്തി.

മൂ​ന്ന് കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​നുശേ​ഷം കു​ഴ​ഞ്ഞ് വീ​ണ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മു​ങ്ങി കാ​ണാ​താ​യ സ​ഹീ​റി​നെ ഒ​ന്ന​ര മ​ണി​ക്കൂ​റി​നുശേ​ഷം നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ട​സ്ഥ​ല​ത്ത് നാ​ല് മീ​റ്റ​റോ​ളം ആ​ഴ​മു​ണ്ടാ​യി​രു​ന്നു. ചു​ഴി​യു​ള്ള ഭാ​ഗ​വു​മാ​ണി​ത്. ഈ ​പ്ര​ദേ​ശ​ത്ത് ഇ​തി​ന് മു​മ്പും അ​ത്യാ​ഹി​തം സം​ഭ​വി​ച്ചി​രു​ന്നു. വീ​തി​യും ആ​ഴ​വും കൂ​ട്ടി​യ ക​നാ​ലി​ല്‍ പ​ല​യി​ട​ത്തും അ​പ​ക​ടം പ​തി​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ലൊ​ന്നും അ​പ​ക​ട സാ​ധ്യ​ത മു​ന്ന​റി​യി​പ്പ് പോ​ലു​മി​ല്ല.

വ​ട​ക​ര​യി​ല്‍ നി​ന്നു ര​ണ്ടും പേ​രാ​മ്പ്ര​യി​ല്‍നി​ന്ന് ഒ​രു യൂ​നി​റ്റും അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നെത്തി. ഫ​യ​ര്‍ ആ​ൻഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍​മാ​രാ​യ അ​രു​ണ്‍, വാ​സി​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വ​ട​ക​ര പോ​ലീ​സും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.