കോ​ർ​പ​റേ​ഷ​ന്‍റെ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ലി​ലും തി​രി​മ​റി: കേ​സെ​ടു​ത്തു
Saturday, October 16, 2021 1:30 AM IST
കോ​ഴി​ക്കോ​ട്: കോ​ർ​പ്പ​റേ​ഷ​ന്‍റെ മു​ട്ട​ക്കോ​ഴി വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​യി​ൽ തി​രി​മ​റി ന​ട​ന്ന​താ​യി ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി, സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യും കോ​ഴി​ക്കൂ​ട് വി​ത​ര​ണം ചെ​യ്ത മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് അ​ഗ്രോ ആ​ന്‍റ് പൗ​ള്‍​ട്രി ഫാ​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ന​ൽ​കി​യ പ​രാ​തി​യും പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.​കോ​ഴി​ക്കൂ​ട് വി​ത​ര​ണം ചെ​യ്ത മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് അ​ഗ്രോ ആ​ന്‍​ഡ് പൗ​ള്‍​ട്രി ഫാ​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​ക്ക് പ​ണം കൊ​ടു​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. 2020-21 കൊ​ല്ലം ജ​ന​കീ​യാ​സൂ​ത്ര​ണ​പ​ദ്ധ​തി പ്ര​കാ​രം ബേ​പ്പൂ​ര്‍ മൃ​ഗ​ശു​പ​ത്രി സീ​നി​യ​ര്‍ വെ​റ്റി​ന​റി സ​ര്‍​ജ​ൻ ഇ-​ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ച് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ലാ​ണ് ക്ര​മ​ക്കേ​ട് ആ​രോ​പി​ക്ക​പ്പെ​ട്ട​ത്.​ക​മ്പ​നി 90 കൂ​ടു​ക​ൾ ന​ല്‍​കി​യ​തി​ൽ 19 പേ​രു​ടെ ഗു​ണ​ഭോ​ക്തൃ​വി​ഹി​തം ഉ​ള്‍​പ്പെ​ടെ 1,69,100 രൂ​പ മാ​ത്ര​മാ​ണ് കി​ട്ടി​യ​തെ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ​രാ​തി. ബാ​ക്കി വി​ഹി​ത​മാ​യ 3,15,950 രൂ​പ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ അ​ട​ച്ചി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
കോ​ര്‍​പ​റേ​ഷ​ന്‍റെ ര​ശീ​തി കൊ​ടു​ക്കാ​തെ ക​ർ​ഷ​ക​രി​ൽ നി​ന്ന് അ​വ​രു​ടെ വി​ഹി​തം ശേ​ഖ​രി​ച്ച​താ​യാ​ണ് ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലു​ള്ള നി​ഗ​മ​നം.