പൊ​റാ​ളി- പൂ​വ്വ​ത്താം​കു​ന്ന് റോ​ഡ് തു​റ​ന്നു
Saturday, October 16, 2021 1:30 AM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡ് പൊ​റാ​ളി- പൂ​വ്വ​ത്താം​കു​ന്ന് റോ​ഡ് തു​റ​ന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ച് ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ സ​ണ്ണി പു​തി​യ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, സി​നി ജി​നോ, ജോ​സ് കെ.​പോ​ൾ, റീ​ത്ത ശൗ​ര്യം​കു​ഴി, ഡെ​ന്നി​സ് ക​ണ്ട​ത്തി​ൻ​ക​ര, കു​ഞ്ഞാ​ലി കോ​ട്ടാ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജീ​വ​ന​ എ​മ​ര്‍​ജ​ന്‍​സി ‌
കി​റ്റു​ക​ള്‍ ന​ല്‍​കി

കോ​ഴി​ക്കോ​ട് ന​വ​ജീ​വ​ന്‍ ഡി​സാ​സ്റ്റ​ര്‍ ക്ലി​നി​ക്‌​സി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​വ​യ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ജീ​വ​ന(​സി​ഡി​എ​സ്എ​സ്എ​സ്) ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യു​ള്ള എ​മ​ര്‍​ജ​ന്‍​സി കി​റ്റു​ക​ള്‍ ന​ല്‍​കി. പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ത്ത് വാ​ര്‍​ഡു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ത്ത് വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നാ​യി 200 സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ തെ​ര​ഞ്ഞെ​ടു​ത്ത് അ​ഗ്നി​ശ​മ​ന സേ​ന പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്ട് രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന​സം​ഘ​ട​ന​യാ​യ ജീ​വ​ന​യു​ടെ ഡ​യ​റ​ക്ട​ര്‍ ഫാ.​ആ​ല്‍​ഫ്ര​ഡ് വി​സി പെ​രു​വ​യ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​സു​ഹ​റാ​ബി​ക്ക് കി​റ്റു​ക​ള്‍ ന​ല്‍​കി.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് സി​ഐ ബെ​ന്നി​ലാ​ല്‍ കി​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി വാ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍​ക്ക് ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വാ​ലോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.