എ​സ്ഐ​ക്ക് കു​ത്തേ​റ്റ സം​ഭ​വം: പ്ര​തി റി​മാ​ൻ​ഡി​ൽ
Saturday, October 16, 2021 1:32 AM IST
കൊ​ണ്ടോ​ട്ടി: പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ കൊ​ണ്ടോ​ട്ടി എ​സ്ഐ ഒ.​കെ. രാ​മ​ച​ന്ദ്ര​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി റി​മാ​ൻ​ഡി​ൽ. പ​ള്ളി​ക്ക​ൽ ബ​സാ​ർ മി​നി എ​സ്റ്റേ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് അ​നേ​ഷി​ക്കാ​നെ​ത്തി​യ എ​സ്ഐ​യെ ആ​രോ​പ​ണ വി​ധേ​യ​നാ​യ മി​നി എ​സ്റ്റേ​റ്റി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന ചീ​ര​ക്കൊ​ടി ഹ​രീ​ഷ് എ​ന്ന അ​നി (46) ആ​ണ് ക​ത്തി കൊ​ണ്ടു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. തോ​ളി​ൽ കു​ത്തേ​റ്റ എ​സ്ഐ​യെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നോടെ​യാ​ണ് സം​ഭ​വം. മി​നി എ​സ്റ്റേ​റ്റി​ലെ ചെ​രു​പ്പ് ക​ന്പ​നി​യി​ൽ സം​ഭാ​വ​ന ചോ​ദി​ച്ചെ​ത്തി​യ ഹ​രീ​ഷ് ആ​വ​ശ്യ​പ്പെ​ട്ട പ​ണം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ന്പ​നി​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞു ജ​ന​ൽ പാ​ളി​ക​ൾ ത​ക​ർ​ക്കു​ക​യും നി​ര​ന്ത​രം ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യു​ള്ള പ​രാ​തി​യി​ൽ എ​സ്ഐ രാ​മ​ച​ന്ദ്ര​ൻ അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. എ​സ്ഐ സം​സാ​രി​ക്ക​വേ പ്ര​കോ​പി​ത​നാ​യ ഹ​രീ​ഷ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്തു ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റു വീ​ണ എ​സ്ഐ രാ​മ​ച​ന്ദ്ര​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ​വ​ർ​ക്കു നേ​രെ​യും പ്ര​തി ക​ത്തി വീ​ശി​. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലു​ടെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.