കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ് പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​വാ​ര്‍​ഡ് മി​ഥു​ന്‍ സു​ധാ​ക​ര​ന്
Saturday, October 16, 2021 1:32 AM IST
കോ​ഴി​ക്കോ​ട്: 2020ലെ ​മി​ക​ച്ച ടെ​ലി​വി​ഷ​ന്‍ ജ​ന​റ​ല്‍ റി​പ്പോ​ര്‍​ട്ടിം​ഗി​നു​ള്ള കാ​ലി​ക്ക​ട്ട് പ്ര​സ്‌​ക്ല​ബി​ന്‍റെ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​വാ​ര്‍​ഡി​ന് മാ​തൃ​ഭൂ​മി ന്യൂ​സ് റി​പ്പോ​ര്‍​ട്ട​ര്‍ മി​ഥു​ന്‍ സു​ധാ​ക​ര​ന്‍ അ​ര്‍​ഹ​നാ​യി. പി​ടി​ഐ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി​രു​ന്ന പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വും കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബും ചേ​ര്‍​ന്ന് ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​ണ് 10,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ര്‍​ഡ്.
കോ​വി​ഡ് കാ​ല​ത്ത് പ​ഠ​നം ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റി​യ​പ്പോ​ള്‍ പ്ര​യാ​സ​ത്തി​ലാ​യ ആ​ദി​വാ​സി ഊ​രു​ക​ളി​ലെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന വി​തു​ര​യി​ലെ പോ​ലീ​സു​കാ​രെ​ക്കു​റി​ച്ച് 2020 ഓ​ഗ​സ്റ്റ് നാ​ലി​നു സം​പ്രേ​ഷ​ണം ചെ​യ്ത റി​പ്പോ​ര്‍​ട്ടി​നാ​ണു അ​വാ​ര്‍​ഡ്.