ഷേ​ജി​ന അ​ശോ​ക​ന് പൗ​രാ​വ​ലി സ്വീ​ക​ര​ണം ന​ൽ​കി
Sunday, October 17, 2021 12:25 AM IST
കു​റ്റ്യാ​ടി: ഗോ​വ​യി​ൽ ന​ട​ന്ന ദേ​ശീ​യ യൂ​ത്ത് ഗെ​യിം​സ്ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് 1500, 800 മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ഷേ​ജി​ന അ​ശോ​ക​ന് കാ​യ​ക്കൊ​ടി പൗ​രാ​വ​ലി സ്വീ​ക​ര​ണം ന​ൽ​കി. കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷി​ജി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി​ഷ എ​ട​ക്കു​ടി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​നേ​താ​ക്ക​ളാ​യ എം.​കെ.ശ​ശി, കെ.​ച​ന്ദ്ര​ൻ, പി.​പി. മൊ​യ്തു, സ​ത്യ​നാ​രാ​യ​ണ​ൻ, ബി​ജു കാ​യ​ക്കൊ​ടി, ഇ.​കെ.​പോ​ക്ക​ർ, റി​യാ​സ്, കെ.​പി.​രാ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കാ​യ​ക്കൊ​ടി​യി​ലെ പ​ടി​ച്ചി​ൽ അ​ച്ചൂ​ന്‍റെ പ​റ​മ്പ​ത്ത് അ​ശോ​ക​ൻ ശ്യാ​മ​ള ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഷേ​ജി​ന.