ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു മു​ക​ളി​ൽ മ​രം വീ​ണു: അ​പ​ക​ട​മൊ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
Sunday, October 17, 2021 12:26 AM IST
തി​രു​വ​മ്പാ​ടി: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ തി​രു​വ​മ്പാ​ടി ടൗ​ണി​ൽ വെ​ള്ളം ക​യ​റി. ഓ​ടി​കൊ​ണ്ടി​രി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് മു​ക​ളി​ൽ തെ​ങ്ങ് വീ​ണു. വൈ​ദ്യു​തി ലൈ​നും ഇ​തോ​ടൊ​പ്പം പൊ​ട്ടി​വീ​ണെ​ങ്കി​ലും വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. പു​ല്ലൂ​രാം​പാ​റ- തി​രു​വ​മ്പാ​ടി റോ​ഡി​ൽ പെ​രു​മാ​ലി​പ​ടി​ക്ക് സ​മീ​പ​മാ​ണ് തി​രു​വ​മ്പാ​ടി​യി​ൽ നി​ന്നും മു​ത്ത​പ്പ​ൻ​പു​ഴ​യി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ണ​ത്.
ഇ​തോ​ടെ പു​ല്ലൂ​രാം​പാ​റ തി​രു​വ​മ്പാ​ടി റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​വും നേ​രി​ട്ടു. നാ​ട്ടു​കാ​രും മു​ക്ക​ത്ത് നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി.