കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല റേ​ഡി​യോ തു​ട​ങ്ങു​ന്നു
Sunday, October 17, 2021 12:26 AM IST
തേ​ഞ്ഞി​പ്പ​ലം: വി​ജ്ഞാ​ന വി​നോ​ദ വി​ത​ര​ണം ല​ക്ഷ്യ​മി​ട്ട് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ്വ​ന്ത​മാ​യി കാ​ന്പ​സ് റേ​ഡി​യോ തു​ട​ങ്ങു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​വ​ശ്യ​മാ​യ അ​റി​യി​പ്പു​ക​ൾ, പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ജ്ഞാ​ന പ്ര​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം റേ​ഡി​യോ വ​ഴി സം​പ്രേ​ഷ​ണം ചെ​യ്യും. അ​ക്കാ​ഡ​മി​ക​വും അ​ല്ലാ​ത്ത​തു​മാ​യ പൊ​തു​ജ​ന താ​ത്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​കും ഉ​ള്ള​ട​ക്കം ത​യാ​റാ​ക്കു​ക. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ർ​മി​ക്ക​പ്പെ​ടു​ന്ന അ​റി​വു​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​നു കൂ​ടി ല​ഭ്യ​മാ​ക്കാ​ൻ കാ​ന്പ​സ് റേ​ഡി​യോ വ​ഴി സാ​ധി​ക്കു​മെ​ന്നു വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ. ജ​യ​രാ​ജ് പ​റ​ഞ്ഞു.
ഇ​ന്‍റ​ർ​നെ​റ്റ് റേ​ഡി​യോ എ​ന്ന രീ​തി​യി​ലാ​കും തു​ട​ക്കം. പി​ന്നീ​ട് ക​മ്യൂ​ണി​റ്റി റേ​ഡി​യോ ആ​യി ഉ​യ​ർ​ത്തും. സ്റ്റു​ഡി​യോ​യും അ​നു​ബ​ന്ധ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നു 14.49 ല​ക്ഷം രൂ​പ​യാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്താ​യി​രി​ക്കും പ്ര​ക്ഷേ​പ​ണം. റേ​ഡി​യോ ആ​പ്പ് മൊ​ബൈ​ലി​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്ന ത​ര​ത്തി​ലാ​ണ് സ​ജ്ജ​മാ​ക്കു​ക.
ആ​ഭ്യ​ന്ത​ര ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ൽ സ​മി​തി (ഐ​ക്യു​എ​സി) ശി​പാ​ർ​ശ ചെ​യ്ത പ​ദ്ധ​തി​ക്ക് സി​ൻ​ഡി​ക്ക​റ്റ് അം​ഗീ​ക​ര​മാ​യി​ട്ടു​ണ്ട്. പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്‍റെ പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യി ക​മ്മി​റ്റി ക​ണ്‍​വീ​ന​റും സി​ൻ​ഡി​ക്ക​റ്റം​ഗ​വു​മാ​യ ഡോ. ​എം. മ​നോ​ഹ​ര​ൻ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ സി​ൻ​ഡി​ക്ക​റ്റം​ഗ​ങ്ങ​ളാ​യ കെ.​കെ. ഹ​നീ​ഫ, ഡോ.​കെ.​ഡി. ബാ​ഹു​ലേ​യ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഹ്ര​സ്വ​വും പു​തു​മ​യാ​ർ​ന്ന​തും ആ​ക​ർ​ഷ​ക​വു​മാ​യ പേ​രും ലോ​ഗോ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശി​ക്കാം. ലോ​ഗോ പി​ഡി​എ​ഫ് രൂ​പ​ത്തി​ലു​ള്ള​താ​യി​രി​ക്ക​ണം. പ​ക​ർ​പ്പ​വ​കാ​ശം സ​ർ​വ​ക​ലാ​ശാ​ല​യ്ക്കാ​യി​രി​ക്കും. [email protected] ഇ-​മെ​യി​ലി​ലേ​ക്ക് ന​വം​ബ​ർ പ​ത്തി​ന​കം ല​ഭി​ക്ക​ണം.