അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​തം: വി.​ഡി.സ​തീ​ശ​ൻ
Sunday, October 17, 2021 12:29 AM IST
മ​ല​പ്പു​റം: മ​ണി ചെ​യി​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന വി​ധ​ത്തി​ൽ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. അ​ൻ​വ​റി​ന് തെ​റ്റു പ​റ്റി​യോ എ​ന്നു പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല​പ്പു​റ​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പി.​വി. അ​ൻ​വ​റി​നു താ​ൻ മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ല. നി​ല​ന്പൂ​രി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ മ​റു​പ​ടി പ​റ​ഞ്ഞോ​ളും. പാ​ർ​ട്ടി പു​നഃ​സം​ഘ​ട​ന വൈ​കു​ന്ന​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ശ​രി​യ​ല്ല. ഹൈ​ക്ക​മാ​ൻ​ഡ് ആ​ണ് വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ടു​മെ​ന്ന ത​ര​ത്തി​ലു​ള്ള മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്. പാ​ർ​ട്ടി വി​ടാ​ത്ത ആ​ൾ വി​ട്ടു​പോ​കു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്താ ത​ല​ക്കെ​ട്ടു​ക​ൾ ന​ൽ​കു​ന്ന​ത് ഉ​ചി​ത​മാ​ണോ​യെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.