ക​ന​ത്ത​മ​ഴ​യി​ൽ ക​ക്ക​യം ഡാം ​റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​ത ത​ട​സം
Monday, October 18, 2021 12:54 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ഴി​ഞ്ഞ ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ ക​ന​ത്ത മ​ഴ​യി​ൽ ക​ക്ക​യം ഡാം​സൈ​റ്റ് റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഡാം ​റോ​ഡി​ലെ ക​ക്ക​യം വാ​ലി​ക്ക് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ഞ്ഞും വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ലും റോ​ഡ് പാ​ടെ ത​ക​ർ​ന്ന് ഒ​ഴു​കി​പ്പോ​യ​ത്. റോ​ഡ​രി​ക് ഇ​ടി​ഞ്ഞ് ക​ല്ലും മ​ണ്ണും നി​റ​ഞ്ഞ നി​ല​യി​ലു​മാ​ണ്.

ഇ​തോ​ടെ ഡാം ​സൈ​റ്റി​ലേ​ക്കു​ള്ള കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ, വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. കൂ​ടാ​തെ ഡാം ​സൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കും യാ​ത്രാ ത​ട​സ​മാ​യി മാ​റി​യി​ട്ടു​ണ്ട്. റോ​ഡി​ലെ മ​ണ്ണും ക​ല്ലും നി​റ​ഞ്ഞ​ത് നീ​ക്കം ചെ​യ്ത് ഇ​ന്ന് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഡാം ​റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷണി നേ​രി​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഡാം ​റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​ക്ക് ഇ​ന്നും പ​രി​ഹാ​രം കാ​ണാ​ത്ത നി​ല​യി​ലാ​ണു​ള്ള​ത്.